എഡ്വിൻ അബോട്ട് അബോട്ട് FBA (20 ഡിസംബർ 1838 - 12 ഒക്ടോബർ 1926)[1] ഒരു ഇംഗ്ലീഷ് സ്കൂൾ അധ്യാപകനും, ദൈവശാസ്ത്രജ്ഞനും, ആംഗ്ലിക്കൻ പുരോഹിതനുമായിരുന്നു. ഫ്ലാറ്റ്‌ലാൻഡ് (1884) എന്ന നോവലിന്റെ രചയിതാവായി അദ്ദേഹം എന്നറിയപ്പെടുന്നു.


എഡ്വിൻ അബോട്ട് അബോട്ട്

ജനനം(1838-12-20)20 ഡിസംബർ 1838
മാരിൽബോൺ, ലണ്ടൻ, ഇംഗ്ലണ്ട്
മരണം12 ഒക്ടോബർ 1926(1926-10-12) (പ്രായം 87)
ഹാംപ്സ്റ്റെഡ്, ലണ്ടൻ, ഇംഗ്ലണ്ട്
വിദ്യാഭ്യാസംCity of London School
St John's College, Cambridge
തൊഴിൽഅധ്യാപകൻ, രചയിതാവ്
അറിയപ്പെടുന്നത്ഫ്ലാറ്റ്ലാൻറ്
മാതാപിതാക്ക(ൾ)Edwin and Jane Abbott

ജീവചരിത്രം

തിരുത്തുക

എഡ്വിൻ അബോട്ട് ആബട്ട് (1808-1882), മേരിലെബോണിലെ ഫിലോളജിക്കൽ സ്കൂൾ ഹെഡ്മാസ്റ്ററുടെയും ഭാര്യ ജെയ്ൻ ആബട്ടിന്റെയും (1806-1882) സീമന്ത പുത്രനായിരുന്നു. മാതാപിതാക്കൾ ആദ്യ കസിനുകൾ ആയിരുന്നു. ലണ്ടനിൽ ജനിച്ച അദ്ദേഹം സിറ്റി ഓഫ് ലണ്ടൻ സ്‌കൂളിലും കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളേജിലും[2] പഠിച്ച് അവിടെ ക്ലാസ്സിക്ക്, മാത്തമാറ്റിക്‌സ്, തിയോളജി എന്നിവയിൽ തന്റെ ക്ലാസിലെ ഏറ്റവും ഉയർന്ന ബഹുമതികൾ നേടി, തന്റെ കലാലയത്തിലെ ഒരു ഫെലോ ആയിത്തീർന്നു.

  1. Thorne and Collocott 1984, p. 2.
  2. Malden, Richard, ed. (1920). Crockford's Clerical Directory for 1920 (51st ed.). London: The Field Press. p. 1.
 
Wikisource
എഡ്വിൻ അബോട്ട് അബോട്ട് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
 
വിക്കിചൊല്ലുകളിലെ എഡ്വിൻ അബോട്ട് അബോട്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=എഡ്വിൻ_അബോട്ട്_അബോട്ട്&oldid=3943456" എന്ന താളിൽനിന്ന് ശേഖരിച്ചത്