എഡിൻസൺ കവാനി

ഉറുഗ്വായൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ

എഡിൻസൺ റോബർട്ടോ കവാനി ഗോമെസ് (ജനനം: ഫെബ്രുവരി 14, 1987) ഒരു ഉറുഗ്വായൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ്‌ ജർമെയ്നിന്റെയും ഉറുഗ്വേ ദേശീയ ടീമിലേയും സ്ട്രൈക്കർ ആയിട്ടാണ് അദ്ദേഹം കളിക്കുന്നത്.

എഡിൻസൺ കവാനി
Cavani playing for Uruguay at the 2018 FIFA World Cup in Russia
Personal information
Full name Edinson Roberto Cavani Gómez[1]
Date of birth (1987-02-14) 14 ഫെബ്രുവരി 1987  (37 വയസ്സ്)
Place of birth Salto, Uruguay
Height 1.88 മീ (6 അടി 2 ഇഞ്ച്)[2]
Position(s) Striker
Club information
Current team
Paris Saint-Germain
Number 9
Youth career
2000–2005 Danubio
Senior career*
Years Team Apps (Gls)
2005–2007 Danubio 25 (9)
2007–2010 Palermo 109 (34)
2010–2013 Napoli 104 (78)
2013– Paris Saint-Germain 165 (116)
National team
2007 Uruguay U20 14 (9)
2012 Uruguay Olympic 5 (3)
2008– Uruguay 105 (45)
*Club domestic league appearances and goals, correct as of 4 May 2018
‡ National team caps and goals, correct as of 18:00, 30 June 2018 (UTC)

മോണ്ടെവിഡിയോയിലെ ഡാനുബിയോ ക്ലബ്ബിന് വേണ്ടി കളിച്ചാണ് കവാനി തന്റെ കരിയർ തുടങ്ങിയത്. രണ്ട് വർഷം അവിടെ തുടർന്നശേഷം അദ്ദേഹം 2007 ൽ ഇറ്റാലിയൻ ടീം പാലെർമൊയിലേക്ക് ചേക്കേറി. നാലു സീസൺ പാലേർമോ ക്കുവേണ്ടി കളിച്ച കവാനി അവർക്കുവേണ്ടി 109 ലീഗ് മത്സരങ്ങളിൽ 34 ഗോളുകൾ നേടി. 2010 ൽ കവാനി നാപ്പോളിയിൽ ക്ലബ്ബിൽ ചേരാൻ കരാർ ഒപ്പുവെച്ചു. 2011-12 സീസണിൽ അദ്ദേഹം തന്റെ ക്ലബ്ബിന് കോപ്പ ഇറ്റാലിയ കിരീടം നേടികൊടുത്തു. അഞ്ച് ഗോളുകളോടെ അദ്ദേഹം ടോപ്പ്സ്‌കോറർ ആയി. നാപ്പോളിയിലെ ആദ്യ രണ്ട് സീസണുകളിൽ കവാനി 33 ഗോളുകൾ നേടി. മൂന്നാം സീസണിൽ 38 ഗോളുകൾ നേടുകയും 29 കോളുകളുമായി ഇറ്റാലിയൻ ലീഗായ സീരി അ യിൽ ടോപ്പ്സ്‌കോറർ ആവുകയും ചെയ്തു. 2013 ജൂലൈ 16 ന് കവാനി 64 ദശലക്ഷം യൂറോ പ്രതിഫലത്തുകയോടെ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ്‌ ജർമെയ്നിൽ ചേർന്നു. അന്ന് അത് ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കരാർ ആയിരുന്നു. 2018 ജനുവരിയിൽ 157 ഗോളുകളോടെ ക്ലബ്ബിന്റെ എക്കാലത്തെയും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി. നാല് ലീഗ് 1 ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നിരവധി കിരീടങ്ങൾ കവാനി പിഎസ്‌ജിയോടുപ്പം നേടി. 2016-17 സീസണിൽ ലീഗ് 1 പ്ലെയർ ഒഫ് ദ ഇയർ ആയി എഡിൻസൺ കവാനി തിരഞ്ഞെടുക്കപ്പെട്ടു.

ഉറുഗ്വായൻ ഇന്റർനാഷണലാണ് കവാനി. 2008 ഫെബ്രുവരി 6 ന് കൊളംബിയയ്ക്കെതിരേ നടന്ന അരങ്ങേറ്റ മത്സരത്തിൽ അദ്ദേഹം ഗോൾ നേടി. ഉറുഗ്വേ ദേശീയ ടീമിനുവേണ്ടി 105 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ അദ്ദേഹം നേടി. ലൂയിസ് സുവാരസ് മാത്രമാണ് ഇക്കാര്യത്തിൽ കവാനിയുടെ മുന്നിൽ ഉള്ളത്. 2010 ഫിഫ ലോകകപ്പ്, 2011 കോപ്പ അമേരിക്ക, 2013 ഫിഫ കോൺഫെഡറേഷൻ കപ്പ്, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, കോപ്പാ അമേരിക്ക സെന്റിനേറിയൊ, 2018 ഫിഫ ലോകകപ്പ് എന്നീ ഏഴ് പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ അദ്ദേഹം ഉറുഗ്വേ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ കോൺമെബോൾ മേഖലയിൽ 11 ഗോളുകളുമായി അദ്ദേഹം ടോപ്സ്കോറർ ആയി.  

കരിയർ സ്റ്റാറ്റിസ്റ്റിക്‌സ്

തിരുത്തുക
Club Season League Cup League Cup Continental Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Danubio 2005–06 Primera División 10 4 5 3 15 7
2006–07 15 5 15 5
Total 25 9 5 3 30 12
Palermo 2006–07 Serie A 7 2 7 2
2007–08 33 5 2 0 2 0 37 5
2008–09 35 14 1 1 36 15
2009–10 34 13 3 2 37 15
Total 109 34 6 3 2 0 117 37
Napoli 2010–11 Serie A 35 26 2 0 10 7 47 33
2011–12 35 23 5 5 8 5 48 33
2012–13 34 29 1 1 7 7 1[a] 1 43 38
Total 104 78 8 6 25 19 1 1 138 104
Paris Saint-Germain 2013–14 Ligue 1 30 16 2 1 3 4 8 4 0 0 43 25
2014–15 35 18 4 4 3 3 10 6 1[b] 0 53 31
2015–16 32 19 5 2 4 1 10 2 1 1 52 25
2016–17 36 35 3 2 3 4 8 8 0 0 50 49
2017–18 32 28 4 3 2 2 8 7 1 0 47 40
Total 165 116 18 12 15 14 43 26 3 1 245 170[3]
Career total 403 237 37 24 15 14 71 46 4 2 530 323[4]
  1. Appearance in Supercoppa Italiana
  2. Appearances in Trophée des Champions

അന്താരാഷ്ട്ര മത്സരങ്ങൾ

തിരുത്തുക
Uruguay
Year Apps Goals
2008 4 1
2009 8 0
2010 12 7
2011 12 2
2012 9 3
2013 15 7
2014 10 4
2015 8 4
2016 11 9
2017 9 3
2018 7 5
Total 105 45

അന്താരാഷ്ട്ര ഗോളുകൾ

തിരുത്തുക
  1. "Edinson Roberto CAVANI GOMEZ". SSC Napoli. Archived from the original on 29 August 2012. Retrieved 14 February 2013.
  2. "2018 FIFA World Cup: List of players" (PDF). FIFA. 18 June 2018. p. 32. Archived from the original (PDF) on 2018-06-19. Retrieved 2018-07-01.
  3. "Statistics". Edicavaniofficial. Retrieved 7 May 2017.
  4. "Statistics". Edicavaniofficial. Retrieved 12 September 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഡിൻസൺ_കവാനി&oldid=4099025" എന്ന താളിൽനിന്ന് ശേഖരിച്ചത്