എടയാർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എടയാർ എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം പഞ്ചായത്തിലെ ഒരു ചെറു ഗ്രാമമാണ്. ഈ ഗ്രാമത്തിലേയ്ക്ക് കൂത്താട്ടുകുളം പട്ടണത്തിൽനിന്ന് 5 കിലോമീറ്ററും പിറവത്തുനിന്ന് 6 കിലോമീറ്റർ ദൂരവുമാണുള്ളത്.

എടയാർ
village
Coordinates: 9°52′08″N 76°32′24″E / 9.869°N 76.540°E / 9.869; 76.540
Country India
StateKerala
DistrictErnakulam
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686662
Telephone code91-(0)485
വാഹന റെജിസ്ട്രേഷൻKL-
വെബ്സൈറ്റ്www.ekm.kerala.gov.in

പേരിൻറെ ഉത്ഭവം തിരുത്തുക

മലയാള ഭാഷയിലെ രണ്ട് വാക്കുകൾ സംയോജിച്ചുണ്ടായതാണ് സ്ഥലനാമമെന്നു വിശ്വസിക്കപ്പെടുന്നു. ഇട എന്ന പദം ഇടയിൽ എന്നതിനേയും ആർ എന്നത് ചെറിയ നദിയേയും കുറിക്കുന്നു. പെരിയാർ നദിയുടെ ഒരു പോഷക നദിയുടെ ഭാഗമായ ഒരു ചെറിയ അരുവി എടയാർ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. ഈ അരുവിയിൽ നിന്നുള്ള വെള്ളം ഗ്രാമവാസികൾ കാർഷികവൃത്തികൾക്കും മറ്റുമായി ഉപയോഗിക്കുന്നു. ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. റബ്ബർ, നാളികേരം, പച്ചക്കറികൾ, കൈതച്ചക്ക, നെല്ല് തുടങ്ങിയവയാണ് പ്രധാന കാർഷികോത്പന്നങ്ങൾ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=എടയാർ&oldid=3428770" എന്ന താളിൽനിന്ന് ശേഖരിച്ചത്