എടത്തോള പൈതൃക ഭവനം
മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് കുറ്റൂരിലുള്ള അമൂല്യ ഗ്രന്ഥങ്ങളുടേയും കൈയെഴുത്തുപ്രതികളുടേയും വൻശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു മുസ്ലിം ഭവനമാണ് എടത്തോള പൈതൃക ഭവനം. 1862- ലെ താളിയോലയിലെഴുതിയ ആധാരങ്ങൾ,ബ്രിട്ടീഷ് ഗസറ്റുകൾ, 1700 മുതൽ 1900 വരെയുള്ള അറബി-മലയാളം, തമിഴ്-അറബി ഗ്രന്ഥങ്ങളുടെ ശേഖരം എന്നിവ ഈ പൈതൃക ഭവനത്തിലുണ്ട് .[1][2][3] 1869 ൽ കൂളിപ്പുലാക്കൽ കുഞ്ഞുമൊയ്തു അധികാരിയാണ് ഈ ഭവനം നിർമ്മിച്ചത്. ഈ ഭവനത്തിൽ സൂക്ഷിക്കപ്പെട്ട, 1925 ൽ മലബാർ കലാപകാലത്ത് സേലം ജയിലിലടക്കപ്പെട്ടിരുന്ന അരീക്കാൻ മൊയ്തീൻ എന്നയാൾ എടത്തോള കുഞ്ഞാലിക്കെഴുതിയ ഒരു കത്ത് അടുത്തിടെ ചരിത്രകുതുകികളുടെ ശ്രദ്ധയെ ആകർഷിച്ചിരുന്നു[4].1869 ൽ മായൻകുട്ടി എളയ എഴുതിയ മലയാളത്തിലെ ആദ്യത്തെ ഖുർആൻ പരിഭാഷയുടെ പ്രതിയും ഇവിടെ സൂക്ഷിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. മഹാകവി മോയിൻകുട്ടി വൈദ്യരുടെ അപ്രകാശിത രചനകളും ഈ ഗ്രന്ഥശേഖരത്തിലുണ്ട്.[5] എടത്തോള അബദുൽ ഗഫൂർ ആണ് ഈ ഭവനത്തിന്റെ ഇപ്പോഴത്തെ അവകാശി.
അവലംബം
തിരുത്തുക- ↑ "എക്സ്പ്രസ് ബസ്". Archived from the original on 2016-03-05. Retrieved 2011-09-17.
- ↑ മാതൃഭൂമി, മലപ്പുറം ഓൺലൈൻ എഡിഷൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വായനശാലകൾ, എന്റെ ഗ്രാമം.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഐ.ബി.എൻ. ലൈവ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അമൂല്യ ഗ്രന്ഥങ്ങൾക്ക് കാവലിരിക്കുന്ന എടത്തോള പൈതൃക ഭവനം"-ശൈഖ് മുഹമ്മദ് കാരകുന്ന്, ഗൾഫ് മാധ്യമം -ചെപ്പ്, വാരന്തപ്പതിപ്പ് , പുറം:10,2011 ജൂൺ 3 വെള്ളി