പേട്രിയറ്റ് പത്രംത്തിന്റെ പത്രാധിപരും ലിങ്ക് വാരികയുടെ മുഖ്യ ചുമതലക്കാരനുമായിരുന്നു എടത്തട്ട നാരായൺ(1907-1978 സെപ്റ്റം -7)തലശ്ശേരിയിൽ ജനിച്ച നാരായണന്റെ പിതാവ് സാഹിത്യകാരനായിരുന്ന കപ്പന കണ്ണൻ മേനോൻ ആയിരുന്നു.[1]

പത്രപ്രവർത്തന രംഗത്ത്

തിരുത്തുക

മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയ നാരായൺ ആനി ബസന്റിന്റെ "യങ് ഇന്ത്യ"യിൽ ചേർന്നു പത്രപ്രവർത്തനം ആരംഭിച്ചു.ഹിന്ദുസ്ഥാൻ ടൈംസിലും, പയനിയറിലും ജോലി നോക്കി. അരുണാ ആസഫലി , ഏ.വി. ബാലിഗ എന്നിവരൊരുമിച്ച് നാരായൺ ലിങ്ക് വാരികയ്ക്കു തുടക്കമിട്ടു.ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

  1. മഹച്ചരിത സംഗ്രഹ സാഗരം- spcs 2015 പു.137
"https://ml.wikipedia.org/w/index.php?title=എടത്തട്ട_നാരായൺ&oldid=2337851" എന്ന താളിൽനിന്ന് ശേഖരിച്ചത്