എച്ച്.സി.എൽ. എന്റർപ്രൈസ്
ഇന്ത്യയിലെ ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ കമ്പനികളിൽ ഒന്നാണ് എച്ച്.സി.എൽ. എന്റർപ്രൈസ്. ഇതിന്റെ ആസ്ഥാനം ഡെൽഹിക്കടുത്ത് നോയിഡയിലാണ് . ഇതിന് രണ്ട് ഡിവിഷനുകളുണ്ട്.
![]() | |
പബ്ലിക്ക് (ബി.എസ്.ഇ.: 500179,ബി.എസ്.ഇ.: 532281) | |
വ്യവസായം | വിവരസാങ്കേതികവിദ്യാ സേവനങ്ങൾ |
സ്ഥാപിതം | ഓഗസ്റ്റ് 11 1976 |
ആസ്ഥാനം | ![]() (ഡെൽഹി മെട്രോപ്പൊളിറ്റൻ പ്രദേശം), ഇന്ത്യ |
പ്രധാന വ്യക്തി | ശിവ് നാടാർ, സ്ഥാപകൻ, ചെയർമാൻ & സി.ഇ.ഓ. അജയ് ചൗധരി, വിനീത് നായർ |
വരുമാനം | ![]() |
Number of employees | ~58,000 (2008 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം) |
വെബ്സൈറ്റ് | www.hcl.in |
കമ്പനിയുടെ ചരിത്രംതിരുത്തുക
ശിവ് നാടാർ, അർജ്ജുൻ മൽഹോത്ര, സുഭാഷ് അറോറ, ബദാം കിഷോർ കുമാർ, റ്റി.വി.ഭരദ്വാജ്, അരുൺ കുമാർ എച്ച്. എന്നിവർ 1976ൽ മൈക്രൊകോമ്പ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി തുടങ്ങി.[1] സയന്റിഫിക്ക് കാൽക്കുലേറ്ററുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യാനുദ്ദേശിച്ചാണ് കമ്പനി തുടങ്ങിയത്. ഇതിൽനിന്നാണ് കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്ന ഒരു കമ്പനിയുണ്ടാക്കാനുള്ള മൂലധനം സ്ഥാപകർക്കു ലഭിച്ചത്. നോയിഡയിൽ നിർമ്മാണം തുടങ്ങിയപ്പോൾ ഉത്തർപ്രദേശ് സർക്കാർ സഹായിക്കുകയും ചെയ്തിരുന്നു. കമ്പനിയുടെ പേരായ HCL എന്നത് ഹിന്ദുസ്ഥാൻ കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് എന്നതിന്റെ പരോക്ഷമായ ചുരുക്കപ്പേരായാണ് ആദ്യം ഉപയോഗിച്ചുതുടങ്ങിയതു്. ഭാരതസർക്കാരിന്റെ നിയമവ്യവസ്ഥകൾ മൂലവും മാറിവരുന്ന വിപണനതന്ത്രങ്ങൾക്കനുസരിച്ചും പിൽക്കാലത്ത് പലപ്പോഴും സ്ഥാപനത്തിന്റെ പേരും ഘടനയും പല രൂപങ്ങളിലും മാറ്റപ്പെടുകയുണ്ടായി. എച്ച്.സി.എൽ. എന്റർപ്രൈസസ് എന്ന പേരിൽ മാത്രമാണ് ഇന്ന് കമ്പനി പൊതുവേ അറിയപ്പെടുന്നത്.
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- HCL Enterprise Archived 2009-02-28 at the Wayback Machine.
- HCL Technologies
- HCL Infosystems Archived 2009-05-01 at the Wayback Machine.
- HCL BPO
- HCL Peripherals[പ്രവർത്തിക്കാത്ത കണ്ണി]
- HCL Comnet Archived 2009-02-24 at the Wayback Machine.