ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് എച്ച്‌.എസ്. പ്രണോയ് (ജനനം: 17 ജൂലൈ 1992). പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. നിലവിൽ ബാഡ്മിന്റണിൽ ഇന്ത്യയിൽനിന്നുള്ള രണ്ടാം നമ്പർ താരമാണ്. [2] പ്രാണോയിയെ ബാംഗ്ലൂരിലെ ഗോ-സ്പോർട്സ് ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്നു. 2011 മുതൽ അവരുടെ സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ് പ്രണോയ്. അദ്ദേഹം കേന്ദ്രീയ വിദ്യാലയ അക്കുളത്ത് പഠിച്ചു. ഇപ്പോൾ ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആണ് പ്രണോയ് പരിശീലനം നടത്തുന്നത്. [3]

എച്ച്.എസ് പ്രണോയ്
വ്യക്തി വിവരങ്ങൾ
ജനനനാമംPrannoy Haseena Sunil Kumar
രാജ്യം ഇന്ത്യ
ജനനം (1992-07-17) 17 ജൂലൈ 1992  (31 വയസ്സ്)
Delhi, India
സ്ഥലംThiruvananthapuram, Kerala
ഉയരം1.78 m (5 ft 10 in)
ഭാരം73 kg (161 lb)
കൈവാക്ക്Right
കോച്ച്Pullela Gopichand
Men's singles
Career title(s)4
ഉയർന്ന റാങ്കിങ്8 (3 May 2018[1])
നിലവിലെ റാങ്കിങ്31 (6 August 2019)
BWF profile

കായിക ജീവിതം തിരുത്തുക

2010 സമ്മർ യൂത്ത് ഒളിമ്പിക്സിൽ ആൺകുട്ടികളുടെ സിംഗിൾസിൽ വെള്ളി മെഡൽ നേടിയതിന് ശേഷമാണ് പ്രണോയ് അറിയപ്പെട്ട് തുടങ്ങിയത്. 2011 ൽ ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ചിൽ പ്രണോയ് മറ്റൊരു വെള്ളി മെഡലും നേടി. എന്നാൽ ഈ നേട്ടങ്ങൾക്ക് ശേഷം ഫോമില്ലായിമയും നിരന്തരമായ പരിക്കുകളും പ്രാണോയിയെ പിന്തുടർന്നു. [4]

2015 തിരുത്തുക

2015ൽ ഇന്ത്യാ ഓപ്പൺ ഗ്രാൻഡ് പ്രിസ്കിന്റെ സെമിഫൈനലിലെത്തി. ഇന്ത്യയുടെ ശ്രീകാന്ത് കിഡാമ്പിയോട് 3 സെറ്റുകൾക്ക് വഴങ്ങുന്നതിന് മുമ്പ് സെമിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 2015 ലെ ഇന്ത്യൻ സൂപ്പർ സീരീസിന്റെ പ്രീ ക്വാർട്ടേഴ്സിൽ ലോകോത്തര നമ്പർ 2-നെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ ഏറ്റവും വലിയ വിജയം.

2016 തിരുത്തുക

സ്വിസ് ഓപ്പൺ ഗ്രാൻഡ് പ്രിക്സ് ഫൈനലിൽ ജർമ്മൻ മാർക്ക് സ്വീബ്ലറെ 21-18,21-15 എന്ന സ്‌കോറിന് തോൽപ്പിച്ചു.

2017 തിരുത്തുക

പ്രീമിയർ ബാഡ്മിന്റൺ ലീഗിന്റെ 2017 സീസണിൽ എച്ച്എസ് പ്രണോയ് മുംബൈ റോക്കറ്റ്സ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. ആറ് തവണ ലോക ചാമ്പ്യൻ പട്ടവും മൂന് ഒളിമ്പിക്‌സ് സ്വർണ മെഡലും നേടിയ മലേഷ്യൻ താരം ലീ ചോങ് വെയെയാണ് പ്രണോയ് പരാജയപ്പെടുത്തിയത്. സ്കോർ : 21 -10; 21 -18. [5]

ജക്കാർത്തയിൽ നടന്ന ഇൻഡോനേഷ്യ ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ ചെൻ ലോങിനെ ക്വാർട്ടറിൽ തോൽപ്പിച്ച് പ്രണോയ് സെമിയിലെത്തി. ഇന്ത്യൻ ബാഡ്‌മിന്റൺ ചരിത്രത്തിലെ മികച്ച ജയങ്ങളിലൊന്നായി കായികലോകം ഇതിനെ വിലയിരുത്തുന്നു. [6]

2018 തിരുത്തുക

2018 ൽ ലോക പതിനൊന്നാം നമ്ബറായ പ്രണോയ്, ന്യൂസിലൻഡിന്റെ അഭിനവ് മനോട്ടയെ പരാജയപ്പെടുത്തി.

നേട്ടങ്ങൾ തിരുത്തുക

Year Tournament Result
2018 ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെങ്കലം
2016 ദക്ഷിണേഷ്യൻ ഗെയിംസ് വെള്ളി
2010 യൂത്ത് ഒളിമ്പിക് ഗെയിംസ് വെള്ളി
2010 BWF വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ് വെങ്കലം

അവലംബം തിരുത്തുക

  1. "BWF World Rankings: Men's Singles". bwfbadminton.org. Badminton World Federation. Retrieved 16 Nov 2017.
  2. http://www.badmintonindia.org/players/rankings/senior/
  3. http://www.deccanchronicle.com/140917/sports-other-sports/article/prannoy-promises-punch-higher
  4. https://bwfbadminton.com/page.aspx?id=14955
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-15. Retrieved 2019-08-15.
  6. http://www.chandrikadaily.com/pranoy-and-sreekanth-in-semi.html
"https://ml.wikipedia.org/w/index.php?title=എച്ച്.എസ്_പ്രണോയ്&oldid=3925208" എന്ന താളിൽനിന്ന് ശേഖരിച്ചത്