ഇഗെഗിക് എന്ന സ്ഥലം (സെൻട്രൽ അലാസ്കൻ യുപിക് ഭാക്ഷയിൽ Igyagiiq ) ലേക്ക് ആൻറ് പെനിൻസുല ബറോയിലുള്ള അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാകുന്നു. അലാസ്ക അർദ്ധ ദ്വീപിലെ ഈ പട്ടണം ഇഗെഗിക് നദിയുടെ അഴിമുഖത്തിൻറ തെക്കെ കരയിലാണ്. മത്സ്യബന്ധനമാണ് ഈ പട്ടണത്തിലെ ആളുകളുടെ പ്രധാന തൊഴിൽ. 2010 ൽ പൂർത്തിയായ ഐക്യനാടുകളുടെ സെൻസസ് അനുസിരിച്ച് ഈ ചെറു പട്ടണത്തിലെ ജനസംഖ്യ കേവലം 109 മാത്രമാണ്

Egegik

Igyagiiq
CountryUnited States
StateAlaska
BoroughLake and Peninsula
Incorporated1995[1]
ഭരണസമ്പ്രദായം
 • MayorScovi Deigh
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ134 ച മൈ (347 ച.കി.മീ.)
 • ഭൂമി32.8 ച മൈ (84.9 ച.കി.മീ.)
 • ജലം101.2 ച മൈ (262.1 ച.കി.മീ.)
ഉയരം
13 അടി (4 മീ)
ജനസംഖ്യ
 (2007)[2]
 • ആകെ74
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99579
Area code907
FIPS code02-21150

ജ്യോഗ്രഫി തിരുത്തുക

ഈ പട്ടണത്തിൻറെ അക്ഷാംശം 58.215N ഉം രേഖാംശം  -157.375W ഉം ആകുന്നു. 

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ, കണക്കെടുപ്പനുസരിച്ചുള്ള പട്ടണത്തിൻറെ വിസ്തൃതി 134.0 square miles (347 km2), ആണ്. ഇതിൽ 32.8 square miles (85 km2) കരഭാഗവും 101.2 square miles (262 km2) (75.54%) ജലവുമാണ്.

ജനസംഖ്യ തിരിച്ചുള്ള കണക്കുകൾ തിരുത്തുക

രണ്ടായിരാമാണ്ടിലെ സെൻസസ് കണ്ക്കുകളനുസരിച്ച് 64 ആളുകളും 44 ഗൃഹസമുച്ഛയങ്ങളുമുണ്ട് ഇവിടെ. ഈ പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്കയർ മൈലിനും (1.4/km²) 3.5 പേരാണ്. ജനങ്ങളുടെ വർഗ്ഗം തിരിച്ചുള്ള കണ്ക്കുകളിൽ 18.97 ശതമാനം പേർ വെളുത്ത വർഗ്ഗക്കാരും 57.76% പേർ നേറ്റീവ് ഇന്ത്യൻസും 0.86% ഏഷ്യൻ വംശജരും 22.41 ശതമാനം പേർ രണ്ടോ മൂന്നോ വിഭാഗത്തിൽപ്പെട്ടവരുമാണ്. ജനങ്ങളിൽ 6.90 ശതമാനം പേർ ഹിസ്പാനിക് അല്ലെങ്കില‍ ലാറ്റിൻ വിഭാഗത്തിൽപ്പെട്ടവരാണ്.

അവലംബം തിരുത്തുക

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 51.
  2. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
"https://ml.wikipedia.org/w/index.php?title=എഗെഗിക്&oldid=3348641" എന്ന താളിൽനിന്ന് ശേഖരിച്ചത്