ഒരു ബ്രിട്ടീഷ് നൈജീരിയൻ നടിയും ടെലിവിഷൻ അവതാരകയും മോഡലുമാണ് ജോർജീന ക്ലോ എകു എഡ്‌വേർ-തോർലി, അല്ലെങ്കിൽ എകു എഡ്‌വർ (ജനനം 18 ഡിസംബർ 1986). ആഫ്രിക്ക മാജിക്കിലെ 53 എക്സ്ട്രാ എന്ന വിനോദ ടെലിവിഷൻ പ്രോഗ്രാമിന്റെ അവതാരക എന്ന നിലയിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

Eku Edewor
Edewor during a photo shoot for Genevieve magazine in July 2014
ജനനം
Georgina Chloe Eku Edewor-Thorley

(1986-12-18) 18 ഡിസംബർ 1986  (38 വയസ്സ്)[1]
London, United Kingdom
ദേശീയതBritish Nigerian
പൗരത്വംNigerian
British
വിദ്യാഭ്യാസംWarwick University, New York Film Academy
തൊഴിൽActress, television presenter, model
സജീവ കാലം2007-present
കുട്ടികൾ1
മാതാപിതാക്ക(ൾ)Juliana Edewor (mother)
Hugh Thorley (father)

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ലണ്ടനിലെ പോർട്ട്‌ലാന്റ് ആശുപത്രിയിൽ അവരുടെ ഇരട്ട സഹോദരി കെസിയാനയോടൊപ്പം എഡ്‌വേർ ജനിച്ചു. ഡെൽറ്റ സ്റ്റേറ്റിൽ നിന്നുള്ള അവരുടെ അമ്മ ജൂലിയാന എഡ്‌വർ, ഒരു ഇന്റീരിയർ ഡിസൈനർ, റെസ്റ്റോറേറ്റർ, ആർട്ട് കളക്ടർ എന്നിവയാണ്. [2] ബ്രിട്ടീഷുകാരനായ അവരുടെ പിതാവ് ഹഗ് തോർലി, ഭക്ഷണപാനീയ വിതരണത്തിലും ലോജിസ്റ്റിക്സ് വ്യവസായങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.[3] എഡ്‌വേറിന്റെ മാതാപിതാക്കൾ ചെറുപ്പത്തിൽ വിവാഹമോചനം നേടി. ഇരുവരും വീണ്ടും വിവാഹിതരായി. അവരുടെ പരേതനായ രണ്ടാനച്ഛൻ പീറ്റർ തോമസ്, ലാഗോസിൽ നിന്നുള്ള ഒരു ബിസിനസുകാരനും അഭിഭാഷകനുമായിരുന്നു. [4] അമ്മയുടെ ഭാഗത്ത്, അവർ നൈജീരിയൻ ചീഫ്ടെയിൻസി സിസ്റ്റത്തിലെ അംഗങ്ങളുടെ ചെറുമകളാണ്.[5]

നൈജീരിയയിലും യുണൈറ്റഡ് കിംഗ്ഡത്തിലും എഡ്‌വോർ വളർന്നു. സെന്റ് സാവിയേഴ്സ് സ്കൂളിലും ഗ്രാഞ്ച് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ 13 വയസ്സുവരെ ലാഗോസിൽ താമസിച്ചു. [2] എക്കു പിന്നീട് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര തിരിച്ചു. അവിടെ അവർ ബെനൻഡൻ ഗേൾസ് സ്കൂളിലെ ബോർഡിംഗ് സ്കൂളിൽ ചേർന്നു. അവർ പലപ്പോഴും കുടുംബത്തോടൊപ്പം യാത്ര ചെയ്ത് അവരുടെ പൂർവ്വികരുടെ ഗ്രാമമായ ഡെൽറ്റ സ്റ്റേറ്റിലെ എക്കുവിൽ ക്രിസ്തുമസുകാലവും അമേരിക്കയിലും യൂറോപ്പിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും വേനൽക്കാലവും ചെലവഴിച്ചു. [6]

ഇംഗ്ലണ്ടിലെ കോവെൻട്രിയിലെ വാർവിക് സർവകലാശാലയിൽ എഡ്‌വേർ പഠിച്ചു. അവർ 2008 ൽ ഇംഗ്ലീഷ് സാഹിത്യത്തിലും നാടക പഠനത്തിലും ബിരുദം നേടി. [2] പിന്നീട് 2009-ൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ സിനിമയ്ക്കായി അഭിനയത്തിൽ മൂന്ന് മാസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. [7]

2006 ൽ "ജോർജിന എഡ്‌വേർ-തോർലി" എന്ന പേരിൽ ബ്രിട്ടനിലെ നെക്‌സ്റ്റ് ടോപ്പ് മോഡൽ എന്ന റിയാലിറ്റി ഷോയിൽ മത്സരിച്ചപ്പോഴാണ് എഡ്‌വറിന്റെ ആദ്യ ടെലിവിഷൻ അവതരണം. [8] വാർവിക് യൂണിവേഴ്സിറ്റിയിലും ന്യൂയോർക്ക് ഫിലിം അക്കാദമിയിലും പഠിക്കുമ്പോൾ അവർ നാടക നിർമ്മാണത്തിൽ പ്രത്യക്ഷപ്പെട്ടു. വിനോദ വ്യവസായത്തിലെ അവരുടെ ആദ്യ ജോലി നിർമ്മാതാവ് ഡാമിയൻ ജോൺസിന്റെ പ്രൊഡക്ഷൻ അസിസ്റ്റന്റായിരുന്നു. 2008 സെപ്റ്റംബർ മുതൽ 2009 ഒക്ടോബർ വരെ അദ്ദേഹത്തിന്റെ കമ്പനി ഡിജെ ഫിലിംസിൽ ജോലി ചെയ്തു. 2010 -ൽ പുറത്തിറങ്ങിയ സെക്സ് & ഡ്രഗ്സ് & റോക്ക് & റോൾ എന്ന ചിത്രത്തിൽ അവർ "പാർട്ടി ഗേൾ" ആയി പ്രത്യക്ഷപ്പെട്ടു. [9]

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Event Prize Recipient Result
2014 ELOY Awards[10] TV Presenter of the Year (Pepsi Top Ten Live Show, Africa Magic) നാമനിർദ്ദേശം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-17. Retrieved 2021-10-08.
  2. 2.0 2.1 2.2 Okon, Anna. "My Style Changes Daily - Eku Edewor." Punch. 10 February 2013. 24 September 2014. "Archived copy". Archived from the original on 1 September 2014. Retrieved 24 September 2014.{{cite web}}: CS1 maint: archived copy as title (link)
  3. Okafor, Onnaedo. "5 Things You Didn't Know About Eku Edewor." Pulse.ng. 29 August 2014. 1 December 2014. [1][പ്രവർത്തിക്കാത്ത കണ്ണി]
  4. "Eku Edewor: Nigerian men are very good at making big romantic statements." Nigeria News. 13 December 2013. 1 December 2014. [2] Archived 2014-07-11 at the Wayback Machine.
  5. "The Nigerians Have Arrived... And London Is Paying Attention". Tatler. Retrieved April 21, 2020.
  6. Roosblad, Shomara. "Eku Edewor." The Black Blog. Vogue.it. 20 October 2013. 4 December 2014.[3] Archived 2019-07-02 at the Wayback Machine.
  7. ""Eku Edewor." Africa Magic. 24 September 2014". Archived from the original on 2014-09-20. Retrieved 2021-10-08.
  8. Omionawele, Joan. "The kind of man I want is...-Eku Edewor." Nigerian Tribune. 1 March 2014. 24 September 2014. [4] Archived 26 October 2014 at the Wayback Machine..
  9. Sex & Drugs & Rock & Roll Full Cast & Crew. IMDb. 24 September 2014. [5]
  10. "Seyi Shay, Toke Makinwa, Mo'Cheddah, DJ Cuppy, Others Nominated". Pulse Nigeria. Chinedu Adiele. 20 October 2014. Archived from the original on 2017-07-03. Retrieved 20 October 2014.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എകു_എഡ്‌വേർ&oldid=4142565" എന്ന താളിൽനിന്ന് ശേഖരിച്ചത്