കേരള ഫോക്‌ലോർ അക്കാദമിയുടെ 2019 ലെ സമഗ്രസംഭാവന പുരസ്കാരം ലഭിച്ച ബഹുഭാഷാ പണ്ഡിതനും യക്ഷഗാന കലാകാരനും പ്രഭാഷകനുമാണ് എം. ശങ്കർ റായി. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളിൽ സജീവമായി 41 വർഷമായി പ്രവർത്തിക്കുന്നു.

ജീവിതരേഖ

തിരുത്തുക

നാട്ടുവൈദ്യനായിരുന്ന തിമണ്ണ റൈയുടെയും ഗോപിയുടെയും മകനാണ്. ബാഡൂർ എ എൽ പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡൻറായി പ്രവർത്തിച്ചു. കന്നഡ, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ. അനന്തൻ മാസ്റ്ററുടെ നേതത്വത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച റായി പുത്തിഗെ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചാത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. 2019 ലെ മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എം.സി. കമറുദ്ദീൻ പരാജയപ്പെട്ടു.[1]

  1. "എം ശങ്കർ റൈ: സാംസ്ക്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ജനനേതാവ്". ദേശാഭിമാനി. Archived from the original on 2021-01-02. Retrieved 2 January 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എം._ശങ്കർ_റായി&oldid=3970766" എന്ന താളിൽനിന്ന് ശേഖരിച്ചത്