എം. രാമവർമ്മ രാജ
കേരളീയനായ ചിത്രകാരനായിരുന്നു എം. രാമവർമ്മ രാജ(1880 - 25 ഓഗസ്റ്റ് 1970). രാജാ രവിവർമ്മയുടെ രണ്ടാമത്തെ പുത്രനായിരുന്നു. മരണാനന്തരം കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് നൽകി ആദരിച്ചു. [1]
ജീവിതരേഖ
തിരുത്തുകരാജാ രവിവർമ്മയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. ബോംബേ ജെ.ജെ. സ്കൂൾ ഓഫ് ആർട്സിലും മദ്രാസ് സ്കൂൾ ഓഫ് ആർട്സിലും ചിത്രകല പഠിച്ചു. കുറച്ചുകാലം രവിവർമ്മയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കരയിലെ രവിവിലാസ് എന്ന തന്റെ സ്വന്തം സ്റ്റുഡിയോയിലിരുന്നാണ് അദ്ദേഹം നിരവധി കലാസൃഷ്ടികൾ നടത്തിയത്. തിരുവനന്തപുരത്തെ ശ്രീചിത്തിര ആർട് ഗ്യാലറിയിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയുടെ മാവേലിക്കര സന്ദർശനവേളയിൽ പരിഭാഷകനായിരുന്നു. 1924 മുതൽ 35 വരെ മാവേലിക്കര മുനിസിപ്പാലിറ്റി ആദ്യ പ്രസിഡന്റായിരുന്നു. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയfൽ 1930 - 32 കാലയളവിൽ അംഗമായിരുന്നു. 1962 മുതൽ 63 വരെ കേരള ലളിത കലാ അക്കാദമി ചെയർമാനായി നോമിനേറ്റ് ചെയ്യപ്പെട്ടു. ആദ്യ സ്കൗട്ട്സ് കമീഷണർ, ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ (1962-63) എന്നീനിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967ൽ ലളിതകലാ അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് ലഭിച്ചു.
രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ്
തിരുത്തുകമാവേലിക്കരയിൽ രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് 1915 ൽ സ്ഥാപിച്ചു. ഫൈൻ ആർട്സ് കോളേജിന്റെ പ്രധാനകെട്ടിടമായിരുന്ന കൊച്ചുകൊട്ടാരവും അതുൾപ്പെട്ട സ്ഥലവും എതിർവശത്തുള്ള സ്ഥലങ്ങളും പിന്നീട് സർക്കാരിന് കൈമാറി. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ശങ്കർ, അബു ഏബ്രഹാം എന്നിവരും പി.ജെ. ചെറിയാനും സി.പി. ബാലൻനായരും സി.എൽ. പൊറിഞ്ചുക്കുട്ടിയും ഈ സ്കൂളിന്റെ സംഭാവനകളാണ്. [2]
ചിത്രങ്ങൾ
തിരുത്തുക- ബാലിവധം
- ഫിയർ ഓഫ് ലൈഫ്
- ആഫ്റ്റർ ദ ബർത്ത്
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് (1967)