എം.സി. അൽബുക്കർക്ക്
പ്രൊഫഷണലായി എം.സി. അൽബുക്കർക്ക് എന്നറിയപ്പെടുന്ന മേരി സി അൽബുക്കർക്ക് (ജനനം ഏകദേശം 1890 - 1952 ന് ശേഷം മരിച്ചു), ഒരു ഇന്ത്യൻ ഫിസിഷ്യൻ ആയിരുന്നു. 1937 മുതൽ 1948 വരെ ബാംഗ്ലൂരിലെ വാണിവിലാസ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടായിരുന്നു അവർ.
ആദ്യകാലജീവിതം
തിരുത്തുകഗോവയിൽ ജനിച്ച അൽബുക്കർക്ക് മദ്രാസ് മെഡിക്കൽ കോളേജിലും ഇംഗ്ലണ്ടിൽ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലും ഡോക്ടറായി പരിശീലനം നേടി, അവിടെ 1916-ൽ മെഡിസിൻ, സർജറി, മിഡ്‌വൈഫറി എന്നിവയിൽ ഡിപ്ലോമ നേടി [1] [2] 1938-ൽ അവർ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിൽ അംഗമായി. [3]
കരിയർ
തിരുത്തുകഒന്നാം ലോകമഹായുദ്ധസമയത്ത്, കോൾചെസ്റ്ററിലെ എസ്സെക്സ് കൗണ്ടി ഹോസ്പിറ്റലിലെ സ്റ്റാഫിൽ ഒരു റസിഡന്റ് മെഡിക്കൽ ഓഫീസറായിരുന്നു അൽബുക്കർക്ക്; അവരും ഫ്‌ളോറ നിഹാൽ സിങ്ങും ആദ്യ വനിതാ ഡോക്ടർമാരും സ്റ്റാഫിലെ ആദ്യത്തെ ഏഷ്യൻ ഡോക്ടർമാരുമായിരുന്നു. [4] [5]
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അൽബുക്കർക്ക് 1922 മുതൽ 1925 വരെ മുതിർന്ന പ്രസവചികിത്സകനായ ജെറുഷ ജിറാദിനൊപ്പം ബാംഗ്ലൂർ മെറ്റേണിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തു. ജിറാദ് ബോംബെയിലേക്ക് പോയതിനുശേഷം, അൽബുക്കർക്ക്, ആശുപത്രിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി. 1935-ൽ പുതിയ വാണിവിലാസം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടായി നിയമിതയായി. [6] അവർ ആശുപത്രിയുടെ നഴ്‌സിംഗ് സ്‌കൂളും നഴ്‌സുമാർക്കായി ഡോർമിറ്ററിയും സ്ഥാപിച്ചു. മൈസൂർ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിൽ ഫാക്കൽറ്റിയായും അൽബുക്കർക്ക് സേവനമനുഷ്ഠിച്ചു. [7] [8]
1948-ൽ അൽബുക്കർക്ക് വാണിവിലാസത്തിൽ നിന്ന് വിരമിച്ചു, [9] എന്നാൽ ഒരു ഫിസിഷ്യനായി പരിശീലനം തുടർന്നു. അവർ മൈസൂർ സ്റ്റേറ്റ് മെഡിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശകയായിരുന്നു. ഓൾ-ഇന്ത്യ ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അവർ വാദിച്ചു. അവരെ മൈസൂർ സംസ്ഥാന സർക്കാർ "ശാസ്ത്ര വൈദ്യ പ്രവീൺ" എന്ന പദവി നൽകി ആദരിച്ചു. [2] 1932 [10] [11] 1951 ലും ഇന്ത്യൻ സയൻസ് കോൺഗ്രസ് ബാംഗ്ലൂരിൽ ചേർന്നപ്പോൾ പ്രാദേശിക സ്വീകരണ സമിതികളിൽ അംഗമായിരുന്നു അൽബുക്കർക്ക്. 1953-ൽ ഓൾ ഇന്ത്യ വിമൻസ് ഫുഡ് കൗൺസിലിന്റെ ബാംഗ്ലൂർ ശാഖയുടെ പ്രസിഡന്റായിരുന്നു അവർ. [12]
അവലംബം
തിരുത്തുക- ↑ "Universities And Colleges". The British Medical Journal. 2 (2901): 202. 1916. ISSN 0007-1447. JSTOR 20304902.
- ↑ 2.0 2.1 SL Bhatia History of Medicine Museum. The Firsts: Life Sketches of Medical Women in India. SL Bhatia History of Medicine Museum. pp. 23–24.
- ↑ "Universities And Colleges". The British Medical Journal. 1 (4035): 1034–1035. 1938. ISSN 0007-1447. JSTOR 25369921.
- ↑ "COLCHESTER: Essex County Hospital, Lexden Road". Great War British Home Hospitals. 2016-09-04. Retrieved 2019-11-23.
- ↑ "The Great War, Women and Essex County Hospital". Essex County Hospital Heritage (in ഇംഗ്ലീഷ്). 2018-06-19. Archived from the original on 2018-07-28. Retrieved 2019-11-23.
- ↑ "About the Hospital -- History". Vanivilas Hospital Bangalore Karnataka. Retrieved 2019-11-23.
- ↑ Geo (1938). "Science Notes". Current Science. 7 (3): 146. ISSN 0011-3891. JSTOR 24206784.
- ↑ University Of Mysore (1938). University Of Mysore The Calendar For 1937 1938 Vol Ii. pp. 11.
- ↑ Moona, Suresh (20 September 2017). "Queen's gift to women and children". Bangalore Mirror. Retrieved 2019-11-23.
- ↑ Indian Science Congress (1932). Proceedings Of The Nineteenth Indian Science Congress (1932). pp. 2.
- ↑ Indian Science Congress, Bangalore (1951). Thirty Third Session Of Indian Science Congress Bangalore 1951. pp. 7.
- ↑ Institute (India), Central Food Technological Research (1953). Bulletin of the Central Food Technological Research Institute, Mysore (in ഇംഗ്ലീഷ്). The Institute.