ഐക്യ അറബ് എമിറേറ്റുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെലാ ഇന്റർനാഷണൽ മറൈൻ എന്ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ കപ്പൽ ആണ് എം.വി. സിറിയസ് സ്റ്റാർ. മൊത്തം നീളം 1,090 അടിയും (330 മീറ്റർ) 2 ദശലക്ഷം വീപ്പ (320,000 ക്യുബിക്.മീ) എണ്ണ സംഭരണശേഷിയുമുണ്ട് ഇതിന്‌, വളരെ വലിയ എണ്ണ വാഹക ടാങ്കർ (Very Large Crude Carrier or VLCC) വിഭാഗത്തിൽപ്പെട്ടതാണ്‌ ഈ കപ്പൽ. സൗദി അറേബ്യൻ ഒയിൽ കമ്പനിയായ ആറാംകൊയുടെ (Aramco) അനുബന്ധ കമ്പനിയാണ്‌ വെലാ ഇന്റർനാഷണൽ മറൈൻ. വെലായുടെ 24 എണ്ണ ടാങ്കറുകളിലൊന്നാണിത് അവയിൽ 19 എണ്ണവും വളരെ വലിയ എണ്ണ വാഹക ടാങ്കറുകളാണ്‌. ലൈബീരിയയിൽ റജിസ്റ്റർ ചെയ്യപ്പെട്ടതാണ്‌ ഈ കപ്പൽ, മൊൺറോവിയയാണ്‌ സ്വതുറമുഖം[1] .


തട്ടിയെടുക്കപ്പെട്ട സിറിയസ് സ്റ്റാർ(അമേരിക്കൻ നാവികസേന എടുത്ത ചിത്രം).
Career
Name: എം.വി. സിറിയസ് സ്റ്റാർ
Owner: Vela International Marine Ltd.[1]
Operator: Vela International Marine Ltd.[1]
Port of registry: Monrovia,  Liberia[1]
Builder: Daewoo Shipbuilding & Marine Engineering Co., Ltd.[1]
Yard number: 5302
Laid down: October 29, 2007[1]
Launched: March 28, 2008.[2]
Identification: IMO No. 9384198
Callsign A8NA7[1]
Status: Hijacked
General characteristics
Type: Oil tanker[1]
Tonnage: 1,62,252 GT[1]
Length: 332 metres (1,089 ft)[1]
Beam: 58 metres (190 ft)[1]
Draft: 22 metres (72 ft)[1]
Capacity: 3,18,000 DWT[1]
Crew: 25

ദക്ഷിണ കൊറിയൻ കമ്പനിയായ ദെയ്‌വൂ ഷിപ്പ്‌ബിൽഡിങ്ങ് ആൻഡ് മറൈൻ എൻജിനീയറിങ്ങ് ആണ്‌ ഈ കപ്പൽ നിർമ്മിച്ചിരിക്കുന്നത്. 2007 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച ഇത് 2008 മാർച്ച് അവസാനത്തോടെ പണിപൂർത്തിയായി ഹുദാ എം. ഗോസൻ ഉദ്ഘാടനം നിർവ്വഹിച്ചു പ്രവർത്തനം തുടങ്ങി[2][1]. വെലായുടെ ചരിത്രത്തിൽ ഒരു സൗദി വനിത ഉദ്ഘാടനം നിർവ്വഹിച്ച ആദ്യ സം‌രഭമായിരുന്നു ഇത്[3].

2008 നവംബർ 15 ൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തതോടെ ഈ കപ്പൽ ലോക ശ്രദ്ധയാകഷിച്ചു, ചരിത്രത്തിൽ കടൽ കൊള്ളക്കാർ തട്ടിയെടുത്ത ഏറ്റവും വലിയ കപ്പൽ ഇതായിമാറി.[4][5] സൗദി അറേബ്യയിൽ നിന്ന് ഗുഡ് ഹോപ് മുനമ്പ് വഴി അമേരിക്കൻ ഐക്യനാടുകളിലേക്ക് എണ്ണയുമായി പോകുന്ന വഴിയിലാണ്‌ ഇത് റാഞ്ചപ്പെട്ടത്. റാഞ്ചൽ നടന്ന സമയത്ത് ഇത് കെനിയൻ തീരത്തുനിന്ന് ഏകദേശം 450 നോട്ടിക്കൽ മൈൽ (520 മൈൽ; 830 കി.മീ) അകലെയായിരുന്നു, 25 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു കപ്പലിന്റെ വില ഏകദേശം 150 ദശലക്ഷം ഡോളറും അതിലെ ചർക്കിന്റെ മതിപ്പ് വില 100 ദശലക്ഷം ഡോളറും വരും. 2009 ജനുവരി 9 ന്‌ കപ്പൽ മോചിപ്പിക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 "SIRIUS STAR - Summary". Det Norske Veritas. Archived from the original on 2011-12-14. Retrieved 2008-11-18.
  2. 2.0 2.1 "Sirius Star Launching Ceremony". Vela International. Archived from the original on 2008-12-19. Retrieved 2008-11-18.
  3. Sirius Star Launching Ceremony Archived 2008-12-19 at the Wayback Machine.. March 28, 2008.
  4. Walker, Robert (2008-11-18). "Pirates pass open water test n". BBC. Retrieved 2008-11-19.
  5. "Saudi super-tanker taken to Somali pirate lair". Google News. AFP. 2008-11-18. Archived from the original on 2008-12-20. Retrieved 2008-11-18.
"https://ml.wikipedia.org/w/index.php?title=എം.വി._സിറിയസ്_സ്റ്റാർ&oldid=3907678" എന്ന താളിൽനിന്ന് ശേഖരിച്ചത്