മുടിയാട്ടം, പരിചമുട്ട് കലാകാരിയാണ് എം.പി. ലക്ഷ്മി. 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]

എം.പി. ലക്ഷ്മി
ജനനം
പുതുപ്പള്ളി, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽനാടൻ കലകളുടെ അവതാരക
ജീവിതപങ്കാളി(കൾ)പുതുപ്പള്ളി കാർത്തികേയൻ
കുട്ടികൾഅനിൽ കാർത്തികേയൻ

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ പുതുപ്പള്ളി സ്വദേശിയാണ്. നാടൻ കലാസംഘം നടത്തിയിരുന്ന ബന്ധു വെട്ടിയാർ പ്രേംനാഥും കളരി അഭ്യാസിയായ പിതാവ് സുകുമാരനുമാണു ലക്ഷ്മിയിലെ കലാകാരിയെ വളർത്തിയത്. പതിനാലാം വയസ്സിലായിരുന്നു മുടിയാട്ട അരങ്ങേറ്റം. പിതാവിൽ നിന്നു പരിചമുട്ടിൽ പ്രാവിണ്യംനേടുകയും ചെയ്തു. വിഷഭൂമി എന്ന സിനിമയ്ക്കു വേണ്ടി ശംഖുമുഖം കടപ്പുറത്ത് രാഗിണി, പത്മിനി എന്നിവർക്കൊപ്പം മുടിയാട്ടം നടത്തി.

നൃത്തരംഗത്ത് അറിയപ്പെട്ടിരുന്ന പുതുപ്പള്ളി കാർത്തികേയനായിരുന്നു ഭർത്താവ്. കാർത്തികേയന്റെ ഓച്ചിറ നൃത്തസംഘത്തിന്റെ ബാലേകളിൽ പുരാണകഥാപാത്രങ്ങൾ അവതരിപ്പിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ലെ കേരള ഫോക് ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം
  1. https://archive.today/20141219052120/http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=18101001&district=Alapuzha&programId=1079897624&BV_ID=@@@ മനോരമ ഓൺലൈൻ
"https://ml.wikipedia.org/w/index.php?title=എം.പി._ലക്ഷ്മി&oldid=3968757" എന്ന താളിൽനിന്ന് ശേഖരിച്ചത്