എം.പി. താമി

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മുൻ നിയമസഭാംഗവുമായിരുന്നു എം.പി. താമി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്ന താമി 1980-ലും 1987-ലും തൃത്താലയിൽ നിന്നും 1991-ൽ ചേലക്കരയിൽ നിന്നും കേരളനിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

എം.പി. താമി
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷികോൺഗ്രസ് (ഐ.)

ജീവിതരേഖ തിരുത്തുക

കുഞ്ഞക്കന്റേയും മുണ്ടിയുടേയും മകനായി 1938 ൽ ജനിച്ചു. 2010 മെയ് 15 ന് 72ആം വയസ്സിൽ അന്തരിച്ചു.

അധികാരസ്ഥാനങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 ചേലക്കര നിയമസഭാമണ്ഡലം എം.പി. താമി കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി. കുട്ടപ്പൻ സി.പി.എം. എൽ.ഡി.എഫ്
1987 തൃത്താല നിയമസഭാമണ്ഡലം എം.പി. താമി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.കെ. കൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ്
1980 തൃത്താല നിയമസഭാമണ്ഡലം എം.പി. താമി കോൺഗ്രസ് (ഐ.) എൻ. സുബ്ബയ്യൻ ഐ.എൻ.സി. (യു.)

കുടുംബം തിരുത്തുക

കാളിക്കുട്ടിയാണ് ഭാര്യ. മക്കൾ: മധു (സച്ചിദാനന്ദൻ), രാമദാസ്, വിജയകുമാരി, പ്രേമകുമാരി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=എം.പി._താമി&oldid=3593296" എന്ന താളിൽനിന്ന് ശേഖരിച്ചത്