മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണ് എം.കെ. വെങ്കിടകൃഷ്ണൻ. ഇന്ത്യൻ റോക്കറ്റുകൾക്ക് ബഹിരാകാശക്കുതിപ്പിനാവശ്യമായ ഖര ഇന്ധനം നിർമ്മിക്കുന്നത് ഇദ്ദേഹമാണ്. ഇന്ത്യയിൽ ഈ ജോലി ചെയ്യുന്ന ഏക വ്യക്തിയും ഇദ്ദേഹമാണ്.[1] ഇന്ത്യൻ പ്രതിരോധമേഖലയിലും ഇദ്ദേഹത്തിന്റെ ജ്വലനസഹായി ഉപയോഗിക്കുന്നുണ്ട്.[2] 1986-ലാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മുന്നൂർക്കോട്ടുള്ള മപ്പാട്ടുമഠത്തിനു ഐ.എസ്.ആർ.ഒ. ഇന്ധനം നിർമ്മിക്കാനുള്ള അനുമതി നൽകിയത്. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാനു 400 കിലോഗ്രാം ക്രോമേറ്റ് ഖര ഇന്ധനം ഇദ്ദേഹമാണ് നിർമ്മിച്ചു നൽകിയത്.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി സ്വദേശിയാണ് വെങ്കിടകൃഷ്ണൻ. 1964-ൽ രസതന്ത്ര ബിരുദം പൂർത്തിയാക്കി. തുടർന്ന് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ചേർന്നു. ഇവിടെ നിന്നും കോഴ്‌സ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1969 ൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ പ്രവേശിച്ചു. വിക്രംസാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി.) റോക്കറ്റ് പ്രൊപ്പലന്റ് പ്ലാന്റ് മാനേജരായിരുന്ന ഇദ്ദേഹം 1990-ൽ ഐ.എസ്.ആർ.ഒ.യിൽ നിന്നും സ്വയം വിരമിച്ചു. പിന്നീട് ജന്മഗ്രാമമായ മുന്നൂർക്കോട് വീട്ടുവളപ്പിൽ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകൾക്കുള്ള ഇന്ധനം ഉത്പാദനം ആരംഭിച്ചത്. ഇരുപതിലധികം റോക്കറ്റുകൾക്കാവശ്യമായ ഇന്ധനം ഇദ്ദേഹം നിർമ്മിച്ചു നൽകിയിട്ടുണ്ട്.[3]

  1. "മംഗൾയാൻ: മുന്നൂർക്കോടിനും അഭിമാനിക്കാനേറെ". മാതൃഭൂമി. Archived from the original on 2015-03-16. Retrieved 16 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "റോക്കറ്റുയരണമെങ്കിൽ ചെർപ്പുളശ്ശേരിക്കാരൻ വേണം; ഇന്ത്യൻ ബഹിരാകാശ കുതിപ്പിലെ ചാലകശക്തി; ജ്വലന സഹായി നിർമ്മിക്കുന്നത് 72കാരൻ; പിൻഗാമിയെ കിട്ടാത്ത നിരാശയിൽ വെങ്കിടകൃഷ്ണൻ". മറുനാടൻ മലയാളി. Archived from the original on 2015-03-16. Retrieved 16 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "വെങ്കിടകൃഷ്ണന്റെ മപ്പാട്ട് മഠത്തിൽ ആഹ്ലാദ 'ജ്വലനം'". മനോരമ. Archived from the original on 2015-03-16. Retrieved 16 മാർച്ച് 2015.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=എം.കെ._വെങ്കിടകൃഷ്ണൻ&oldid=3970295" എന്ന താളിൽനിന്ന് ശേഖരിച്ചത്