എം.കെ. ബിനോദിനി ദേവി
മഹാരാജ് കുമാരി ബിനോദിനി ദേവി (ജീവിതകാലം: 6 ഫെബ്രുവരി 1922 - 17 ജനുവരി 2011) ഒരു ഇന്ത്യൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തയായ വനിയെന്നതിലുപരി മണിപ്പൂർ രാജകുടുംബത്തിലെ അംഗവുംകൂടിയായിരുന്നു. ബിനോദിനി എന്ന തൂലികാ നാമത്തിലാണ് അവർ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. 1976 ൽ എഴുതിയ ബോരോ സാഹേബ് ഓങ്ബി സനാറ്റോംബി എന്ന നോവലിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
മഹാരാജ് കുമാരി ബിനോദിനി ദേവി | |
---|---|
ജനനം | വംഗോൽസന 6 ഫെബ്രുവരി 1922 രാജകൊട്ടാരം, ഇംഫാൽ, മണിപ്പൂർ |
മരണം | 17 ജനുവരി 2011[1] യെയ്സ്കുൾ, ഇംഫാൽ, മണിപ്പൂർ | (പ്രായം 88)
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്. |
പൗരത്വം | ഇന്ത്യൻ |
അവാർഡുകൾ | ജാമിനി സുന്ദർ ഗുഹ ഗോൾഡ് മെഡൽ (1966) പത്മശ്രീ (1976) സാഹിത്യ അക്കാദമി അവാർഡ് (1979) |
കുട്ടികൾ | എൽ. ദേവബ്രത റോയ് എൽ. സോമി റോയ് |
ജീവിതരേഖ
തിരുത്തുകമണിപ്പൂർ രാജാവായിരുന്ന സർ മഹാരാജ് ചുരചന്ദ് സിംഗിൻറേയും അദ്ദേഹത്തിൻറെ പത്നി മഹാറാണി ധനമഞ്ചൂരിയുടെയും പുത്രിയായി 1922 ഫെബ്രുവരി 6 ന്[2] രാജകൊട്ടാരത്തിൽ ജനിച്ച ബിനോദിനി ദേവി കൊട്ടാരവൃത്തങ്ങളിൽ വംഗോൽസന അല്ലെങ്കിൽ സന വംഗോൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മണിപ്പൂരിലെ ആദ്യ വനിതാ ബിരുദധാരിണിയായിരുന്നു അവർ. ഡോ.ലൈഫുങ്ബാം നന്ദലാൽ റോയിയെ വിവാഹം കഴിച്ച അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു.
സാഹിത്യജീവിതം
തിരുത്തുക17-ാം വയസ്സിൽ ഇമാറ്റോൺ എന്ന ചെറുകഥ രചിച്ചുകൊണ്ട് അവർ സാഹിത്യവേദിയിൽ അരങ്ങേറ്റം കുറിച്ചു. 1965 ൽ പ്രസിദ്ധീകരിച്ച 16 ചെറുകഥകളുടെ സമാഹാരമായ നുങ്കൈരക്ത ചന്ദ്രമുഖിയെന്ന ആദ്യ പുസ്തകത്തിന് ജാമിനി സുന്ദർ ഗുഹ ഗോൾഡ് മെഡൽ ലഭിച്ചു. അവരുടെ മികച്ച സൃഷ്‌ടിയായി കണക്കാക്കപ്പെടുന്ന ബോറോ സാഹേബ് ഓങ്ബി സനാറ്റോമ്പി എന്ന മികച്ച കൃതിക്ക് 1979 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.[3] അമ്മായി സനാറ്റോമ്പിയെയും മണിപ്പൂരിനെയും കുറിച്ചുള്ളതായിരുന്നു ഈ നോവൽ.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Iconic Manipuri novelist M.K. Binodini's 'The Princess and the Political Agent' to release on May 11". www.indulgexpress.com.
- ↑ "Bor Saheb Ongbi Sanatombi vy M.K. Binodini: A Book Review". www.e-pao.net.