പ്രൊഫസർ എം കെ  പ്രസാദ്  (ഇംഗ്ലീഷ്:Professor M K Prasad) പ്രകൃതി സംരക്ഷണത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകനും, പ്രകൃതി സ്നേഹിയുമായിരുന്നു. ഒരു ബയോളജിസ്റ്റായി പഠനം പൂർത്തിയാക്കി (ബോട്ടണിയിൽ ബിരുദാനന്തര ബിരുദമായിരുന്നു)  30 കൊല്ലത്തോളം വിദ്യാഭ്യാസരംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു. എറണാകുളത്തെ മഹാരാജാസ് കോളേജ് പ്രിസിപ്പിൾ, കാലികറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ചു. അക്കാലത്ത് അദ്ദേഹം കേരളത്തിലെ സന്നദ്ധ പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് അടിത്തറ പാകിയ കേരള ശസ്ത്രസാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി എന്ന ശ്രദ്ധേയമായ ഒരു കാമ്പെയിനിന് മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. [1]നിത്യഹരിത വനങ്ങളായിരുന്നു അവ. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ. ആർ. ടി. സി ( Integrated Rural technology Centre } യുടെ നിർമ്മാണത്തിന് അദ്ദേഹം ഊർജ്ജം നൽകി. വീട്ടാവശ്യങ്ങൾക്കായുള്ള പാരമ്പരാഗതമല്ലാത്ത ഊർജ്ജ നിർമ്മാണത്തിൽ പുതു വഴികൾ തേടാൻ അദ്ദേഹം പ്രയത്നിച്ചു. കൂടാതെ അദ്ദേഹം യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡ -ൽ അഞ്ച് വർഷത്തിധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതിലൊന്നാണ് വൈൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ . വയനാട്ടിൽ സ്ഥിതിചെയ്യുന്ന എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൈണ്ടേഷനിലെ പ്രോഗ്രാം അഡ്‍വൈസറി കമ്മിറ്റി ചെയർപേഴ്സണായും ജോലിചെയ്തു. കൂടാതെ ഗവർണമെന്റ് കൗൺസിലിന്റെ  സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യുക്കേഷൻ -ൽ ഒരു അംഗവുമായിരുന്നു.[2] കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലേയും. പ്രൊ പ്രസാദ് അസംഖ്യം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  അവയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും, സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് -ന്റേതുമായ മലയാളത്തിലെ മോണോഗ്രാമുകളാണ് പ്രശസ്തമായവ. 2022 ജനുവരി 17 ന് അന്തരിച്ചു.[3] അദ്ദേഹത്തിന്റെ നിലവിലെ വീട് ,62 ഗിരി നഗർ, കൊച്ചി 682020, കേരള ഇന്ത്യ -ൽ സ്ഥിതി ചെയ്യുന്നു.

പ്രൊഫസർ എം കെ പ്രസാദ്
ജനനം
കൊച്ചി ,  കേരളം
ദേശീയതഇന്ത്യ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംenvironment, natural, biodiversity
പ്രൊ. എം.കെ. പ്രസാദ്  സാഹിത്യ അക്കാദമി ഹാൾ, തൃശ്ശൂരിൽ ഓർണിട്ട്ജോളജിറ്റ്സ് മീറ്റിംഗിൽ സംസാരിക്കുന്നു.

ഇതും കാണുക

തിരുത്തുക
  1. "Silent Valley". www.silentvalley.gov.in. Archived from the original on 2017-05-28. Retrieved 2017-06-04.
  2. "CEE India Governing Council". www.ceeindia.org. Archived from the original on 2016-03-04. Retrieved 2017-06-04.
  3. https://www.madhyamam.com/kerala/prof-mk-prasad-passed-away-911879

അധിക ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.കെ._പ്രസാദ്&oldid=4024027" എന്ന താളിൽനിന്ന് ശേഖരിച്ചത്