എം.കെ. പാന്ഥെ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

എം.കെ. പാന്ഥെ (മധുകർ കാശിനാഥ് പാന്ഥെ) (ജനനം ജൂൺ 11, 1924 - മരണം ആഗസ്റ്റ് 20,2011) ഭാരതത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ഇദ്ദേഹം സി.ഐ.റ്റി.യു-വിന്റെ ദേശീയ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.

എം. കെ പാന്ഥെ
Com pandhe at kollam.jpg
സി.പി.ഐ.(എം) പൊളിറ്റ് ബ്യൂറോ അംഗം
വ്യക്തിഗത വിവരങ്ങൾ
ജനനം(1924-06-11)ജൂൺ 11, 1924
പൂന, മഹാരാഷ്ട്ര
മരണംഓഗസ്റ്റ് 20, 2011(2011-08-20) (പ്രായം 87)
ഡൽഹി
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളി(കൾ)പ്രമീള പാന്ഥെ
കുട്ടികൾമിലിന്ദ് , Late.ഉജ്ജ്വൽ

1925 ജൂലായ് 11നു മഹാരാഷ്ട്രയിലെ പുണെയിൽ ജനിച്ച പാന്ഥെ 1943ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പാർട്ടിയിലെ പിളർപ്പിനുശേഷം സി.പി.എമ്മിൽ നിലയുറപ്പിച്ച അദ്ദേഹം 1970ൽ സി. ഐ.ടി.യു. സെക്രട്ടറിയായി.

1978ൽ സി.പി.എം. കേന്ദ്ര സമിതിയംഗമായി. 1990ൽ സി.ഐ.ടി.യു. ജനറൽ സെക്രട്ടറിയും 1999ൽ പ്രസിഡന്റുമായി. 1998ലാണു സി.പി.എം. പൊളിറ്റ് ബ്യൂറോയിലെത്തിയത് [1].

2011 ഓഗസ്റ്റ്‌ 20 നു ഹൃദയാഘാതത്തെ തുടർന്നു് ഡൽഹിയിൽ അന്തരിച്ചു.[2]

ജീവചരിത്രംതിരുത്തുക

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ മുൻനിര നേതാക്കളിലൊരാളായ മധുകർ കാശിനാഥ് പന്ഥെ മഹാരാഷ്ട്രയിലെ ജൽഗാവിലെ ഖാന്ദേശ് തുണിമിൽ സമരത്തിലൂടെയാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെത്തിയത്. ബിരുദാനന്തരപഠനത്തിന് ശേഷം ട്രേഡ് യൂണിയൻ രംഗത്ത് കേന്ദ്രീകരിച്ച പന്ഥെ ദീർഘകാലം എഐടിയുസി ദേശീയ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. 1964ൽ പാർട്ടി പിളർന്നപ്പോൾ എഐടിയുസി നേതൃത്വം സിപിഐക്കൊപ്പം നിന്നപ്പോൾ പന്ഥെ സിപിഐ എമ്മിനൊപ്പം നിലകൊണ്ടു. പിന്നീട് സിഐടിയു രൂപീകരണത്തിന്റെ മുഖ്യസംഘാടകരിൽ ഒരാളായി. കൊൽക്കത്തയിൽ കേന്ദ്രകമ്മിറ്റി ഓഫീസിൽ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിച്ചു. പിന്നീട് സിഐടിയു ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയപ്പോൾ ഡൽഹിയായി പ്രവർത്തനകേന്ദ്രം. 1990ൽ നടന്ന സിഐടിയു അഖിലേന്ത്യാസമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായി. 1999ൽ സിഐടിയു പ്രസിഡണ്ടായി. 1998ൽ കൊൽക്കത്തയിൽ നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമീള പന്ഥെയാണ് ഭാര്യ. മിലിന്ദും പരേതയായ ഉജ്ജ്വലുമാണ് മക്കൾ .[3]

അവലംബംതിരുത്തുക

  1. http://cpim.org/content/comrade-m-k-pandhe
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-20.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-20.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=എം.കെ._പാന്ഥെ&oldid=3907666" എന്ന താളിൽനിന്ന് ശേഖരിച്ചത്