എം.കെ. ത്യാഗരാജഭാഗവതർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മായാവാരം കൃഷ്ണമൂർത്തി ത്യാഗരാജഭാഗവതർ തമിഴ് ചലച്ചിത്ര അഭിനേതാവും,നിർമ്മാതാവും ,കർണ്ണാടകസംഗീതഞ്ജനും ആയിരുന്നു.(1 മാർച്ച്1901 – 1 നവം: 1959)പഴയ തഞ്ചാവൂർ ജില്ലയിലെ മയിലാടും തുറൈ എന്ന പട്ടണത്തിലാണ് ജനിച്ചത്.[1] 1920 കളുടെ തുടക്കത്തിൽ നാടകസംഘത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം .1934പാവലക്കോടി എന്ന സിനിമയിലൂടെ ഈ രംഗത്ത് അരങ്ങേറ്റവും കുറിച്ചു. ഈ ചിത്രം വലിയ സാമ്പത്തികവിജയം നേടുകയുണ്ടായി.1934 മുതൽ 1959 വരെ 14 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.ഇതിൽ ആറെണ്ണം ബോക്സോഫീസ് വിജയം നേടി. ഭാഗവതരുടെ 1944 ൽ ഇറങ്ങിയ ഹരിദാസ് മദ്രാസ്സിലെ ബ്രോഡ് വെ തിയേറ്ററിൽ 3 വർഷം തുടർച്ചയായി പ്രദർശിപ്പിച്ചു.

എം.കെ. ത്യാഗരാജ ഭാഗവതർ
ജനനം(1901-03-01)മാർച്ച് 1, 1901
മരണംനവംബർ 1, 1959(1959-11-01) (പ്രായം 58)
മറ്റ് പേരുകൾഎം.കെ.ടി.
സജീവ കാലം1934–1959
കുട്ടികൾഎം.കെ.ടി. രവീന്ദ്രൻ

ലക്ഷ്മികാന്തൻ വധക്കേസുമായി ബന്ധപ്പെട്ട് ത്യാഗരാജഭാഗവതർ 1944 ൽ അറസ്റ്റു ചെയ്യപ്പെട്ടു. 1947 ൽ കേസിന്റെ പുനർവിചാരണയിൽ നിരപരാധിയെന്നു കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ കലാരംഗത്തെ ഭാവി ഇരുളുകയാണുണ്ടായത്.1959 ൽ നവംബർ 1 നു കലശലായ പ്രമേഹത്തെത്തുടർന്നു ത്യാഗരാജഭാഗവതർ അന്തരിച്ചു.

ചലച്ചിത്രങ്ങളും കഥാപാത്രങ്ങളും തിരുത്തുക

പ്രമാണം:Ambikapathycolour.jpg
M. K. T. in the film Ambikapathy.
വർഷം ചിത്രം കഥാപാത്രം കുറിപ്പുകൾ
1934 പാവലകോടി അർജുനൻ
1936 നവീനശാർങ്ധര ശാർങ്ധരൻ
1936 സത്യശീലൻ സത്യശീലൻ നിർമ്മാതാവ്
1937 ചിന്താമണി വില്വമംഗലം
അംബികാപതി അംബികാപതി
1939 തിരുനീലകണ്ഠർ തിരുനീലകണ്ഠ നായനാർ നിർമ്മാതാവ്
1941 അശോക് കുമാർ ഗുണാലൻ
1943 ശിവകവി പൊയ്യാമൊഴി പുലവർ
1944 ഹരിദാസ് ഹരിദാസ്
1948 രാജമുക്തി രാജേന്ദ്രവർമ്മൻ
1953 അമരകവി അമരകവി
1953 ശ്യാമള
1957 പുതുവാഴ്വ് വൈകുണ്ഠം നിർമ്മാതാവും സംവിധായകനും
1960 ശിവകാമി എം. കെ. ത്യാഗരാജഭാഗവതർ

അവലംബം തിരുത്തുക

  1. S. Sankaranarayanan (March 1–15, 2010). "A legend in his lifetime". Madras Musings. S. Muthiah. 19 (22).

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.കെ._ത്യാഗരാജഭാഗവതർ&oldid=3802012" എന്ന താളിൽനിന്ന് ശേഖരിച്ചത്