എം.എ. സിദ്ദീഖ്
കേരളത്തിലെ ഒരു സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും അധ്യാപകനും ഗ്രന്ഥകാരനുമാണ് ഡോ.എം.എ. സിദ്ദീഖ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളാണ്,. [1]
ഡോ.എം.എ. സിദ്ദീഖ് | |
---|---|
ജനനം | ബാലരാമപുരം, തിരുവനന്തപുരം, കേരളം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, പ്രഭാഷകൻ |
ജീവിതരേഖ
തിരുത്തുക1981 ജനുവരിയിൽ നെടുമങ്ങാട് ജനിച്ചു. ഒ. മുഹമ്മദ് ഹനീഫയുടെയും ആബിദ ബീവിയുടെയും മകനാണ്. ഗണിതത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തരബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ.[2]
കൃതികൾ
തിരുത്തുക- അവൾത്തുരുമ്പ് (ചെറുകഥകൾ)
- ഖസാക്കിന്റെ മേൽവിലാസം (നിരൂപണം)
- ആഗോളീകരണവും മലയാള ചെറുകഥയും (ഗവേഷണം)
- പ്രിയപ്പെട്ട മുത്തശ്ശിക്ക് (ബാലസാഹിത്യനോവൽ).
- മലയാള ഭാവനയും കേരള സാഹിത്യമിമാംസയും
- നവസിദ്ധാന്തങ്ങളും സാഹിത്യ നിരീക്ഷണങ്ങളും
- സൂഫികന്യക (നോവൽ)
- അതിക്രമിച്ചു കടക്കുന്ന ഉത്തരാധുനികർ ശിക്ഷിക്കപ്പെടും
പുരസ്കാരങ്ങൾ
തിരുത്തുക- ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം,
- എസ്.പി.സി.എസ്. കാരൂർ കഥാപ്രൈസ്,
- പൂർണ ഉറൂബ് അവാർഡ്,
- ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം. (ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് കേരള സർവകലാശാലയും 'ഫൊക്കാന'യും ചേർന്നു നൽകുന്നു.)