എം.എ. പ്രജുഷ
ഒരു ഇന്ത്യൻ കായിക താരമാണ് എം.എ. പ്രജുഷ അഥവാ മാളിയേക്കൽ എ. പ്രജുഷ. അന്താരാഷ്ട്ര മത്സരങ്ങളിൽ ലോംഗ് ജമ്പിലും, ട്രിപ്പിൾ ജമ്പിലുമാണ് പ്രജുഷ മത്സരിക്കുന്നത്. ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കോർഡ് പ്രജുഷയുടെ പേരിലാണ്[1]. 13.72 മീറ്ററാണിത്. മയൂഖ ജോണി സ്ഥാപിച്ച റെക്കോർഡ് 4 സെന്റീമീറ്ററുകൾക്ക് പിന്തള്ളിയാണ് പ്രജുഷ ഈ റെക്കോർഡ് കരസ്ഥമാക്കിയത്[3].
വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | മാളിയേക്കൽ എ. പ്രജുഷ |
പൗരത്വം | ഇന്ത്യൻ |
ജനനത്തീയതി | മേയ് 20, 1987 |
ജന്മസ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
Sport | |
രാജ്യം | ഇന്ത്യ |
കായികമേഖല | Track and field athletics |
ഇനം(ങ്ങൾ) | ലോംഗ് ജമ്പ് ട്രിപ്പിൾ ജമ്പ് |
അംഗീകാരങ്ങൾ | |
ഏറ്റവും മികച്ച പ്രകടനങ്ങൾ | Triple jump: 13.72 m (2010, Indian record)[1] Long jump: 6.55 m (2010)[2] |
2010 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ലോംഗ്ജമ്പിൽ വെള്ളി നേടിയത് പ്രജുഷയാണ്. 6.47 മീറ്ററാണ് പ്രജുഷ ചാടിയത്.[4]
ജീവിതരേഖ
തിരുത്തുക1987 മേയ് 20-നു് തൃശ്ശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള അമ്പഴക്കാട് എന്ന ഗ്രാമത്തിൽ മാളിയേക്കൽ ആന്റണിയുടെയും ആനീസിന്റെയും മകളായാണ് പ്രജുഷ ജനിച്ചത്.[5][6] ചക്കാംപറമ്പ് ഡി.പി.എം. യു.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ് എന്നിവിടങ്ങളിലും പഠിച്ചു.ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kavita claims 10,000m bronze". The Hindu. 9 October 2010. Archived from the original on 2010-10-13. Retrieved 9 August 2010.
- ↑ "iaaf.org – Athletes – Prajusha Maliakhal A. Biography". Retrieved 9 October 2010.
- ↑ "Prajusha jumps to national mark, agony for Mayookha". Yahoo! News. 9 October 2010. Retrieved 9 October 2010.
- ↑ Prajusha, Vikas provide silver sheen in athletics
- ↑ "Setting great goals". Sportstar. 30 May 2009. Retrieved 9 October 2010.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
- ↑ മതിമറന്ന് അമ്പഴക്കാട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- IAAF profile for എം.എ. പ്രജുഷ
- WITH A SPRING IN THEIR STEPS...
- Asian Top 10 - 2010 Archived 2011-07-26 at the Wayback Machine.