എം.എ. പ്രജുഷ

(എം.എ.പ്രജുഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ കായിക താരമാണ് എം.എ. പ്രജുഷ അഥവാ മാളിയേക്കൽ എ. പ്രജുഷ. അന്താരാഷ്ട്ര മത്സരങ്ങളിൽ ലോംഗ് ജമ്പിലും, ട്രിപ്പിൾ ജമ്പിലുമാണ് പ്രജുഷ മത്സരിക്കുന്നത്. ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കോർഡ് പ്രജുഷയുടെ പേരിലാണ്[1]. 13.72 മീറ്ററാണിത്. മയൂഖ ജോണി സ്ഥാപിച്ച റെക്കോർഡ് 4 സെന്റീമീറ്ററുകൾക്ക് പിന്തള്ളിയാണ് പ്രജുഷ ഈ റെക്കോർഡ് കരസ്ഥമാക്കിയത്[3].

എം.എ. പ്രജുഷ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംമാളിയേക്കൽ എ. പ്രജുഷ
പൗരത്വംഇന്ത്യൻ
ജനനത്തീയതി (1987-05-20) മേയ് 20, 1987  (36 വയസ്സ്)
ജന്മസ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ
Sport
രാജ്യം ഇന്ത്യ
കായികമേഖലTrack and field athletics
ഇനം(ങ്ങൾ)ലോംഗ് ജമ്പ്
ട്രിപ്പിൾ ജമ്പ്
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾTriple jump: 13.72 m
(2010, Indian record)[1]
Long jump: 6.55 m
(2010)[2]

2010 ഒക്ടോബറിൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ലോംഗ്ജമ്പിൽ വെള്ളി നേടിയത് പ്രജുഷയാണ്. 6.47 മീറ്ററാണ് പ്രജുഷ ചാടിയത്.[4]

ജീവിതരേഖ തിരുത്തുക

1987 മേയ് 20-നു് തൃശ്ശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള അമ്പഴക്കാട് എന്ന ഗ്രാമത്തിൽ മാളിയേക്കൽ ആന്റണിയുടെയും ആനീസിന്റെയും മകളായാണ് പ്രജുഷ ജനിച്ചത്.[5][6] ചക്കാംപറമ്പ് ഡി.പി.എം. യു.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ് എന്നിവിടങ്ങളിലും പഠിച്ചു.ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയാണ്.

അവലംബം തിരുത്തുക

  1. 1.0 1.1 "Kavita claims 10,000m bronze". The Hindu. 9 October 2010. Archived from the original on 2010-10-13. Retrieved 9 August 2010.
  2. "iaaf.org – Athletes – Prajusha Maliakhal A. Biography". Retrieved 9 October 2010.
  3. "Prajusha jumps to national mark, agony for Mayookha". Yahoo! News. 9 October 2010. Retrieved 9 October 2010.
  4. Prajusha, Vikas provide silver sheen in athletics
  5. "Setting great goals". Sportstar. 30 May 2009. Retrieved 9 October 2010.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
  6. മതിമറന്ന് അമ്പഴക്കാട്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എം.എ._പ്രജുഷ&oldid=3961420" എന്ന താളിൽനിന്ന് ശേഖരിച്ചത്