ചരിത്രകാരൻ, സാമൂഹിക പ്രവർത്തകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഡോ. എം.എസ്. ജയപ്രകാശ്(ഏപ്രിൽ 14 1950-മേയ് 9 2013) കേരള യൂനിവേഴ്സിറ്റി റിസർച്ച് ഗൈഡും കോളേജ് പ്രൊഫസുറുമായിരുന്നു.1950 ഏപ്രിൽ 14 ന് തിരുവനന്തപുരത്ത് ജനിച്ചു. ചരിത്ര പഠനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമുള്ള ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച ജയപ്രകാശ് 2013 മെയ് 9 ന് അന്തരിച്ചു.[1]

ഡോ. എം.എസ്. ജയപ്രകാശ്
ജനനം1950 ഏപ്രിൽ 15
ജഗതി, തിരുവനന്തപുരം
മരണം2013 മെയ് 9
ആലപ്പുഴ
ദേശീയതഇന്ത്യൻ
തൊഴിൽചരിത്രകാരൻ, ഗവേഷകൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)എസ് പത്മകുമാരി
കുട്ടികൾഷമ്മി ജയപ്രകാശ്, ഷിബു ജയപ്രകാശ്

ജീവിത രേഖ തിരുത്തുക

1950 ഏപ്രിൽ 14നു തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ സ്വാതന്ത്ര്യ സമര സേനാനിയായ എം. ശ്രീധര പണിക്കരുടെ മകനായാണു ജനനം. കോട്ടൺഹിൽ സ്കൂൾ, എസ്.എം.വി. സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ നിന്ന് പ്രീഡിഗ്രിയും യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദ ബിരുദാനന്തര പഠനവും പൂർത്തിയാക്കി. തിരുവനന്തപുരം ട്രെയിനിങ് കോളജിൽ നിന്ന് ബി.എഡും പാസ്സായി. 1979 ൽ തൃശൂർ വെറ്റിലപ്പാറ ഗവ. ഹൈസ്കൂൾ അധ്യാപകനായി നിയമനം ലഭിച്ചു. തൊട്ടടുത്ത വർഷം ശാസ്താംകോട്ട ഡി.ബി.കോളജിൽ ചരിത്ര വിഭാഗത്തിൽ അധ്യാപകനായി. 2005 ൽ ചരിത്ര വിഭാഗം മേധാവിയായി വിരമിച്ചു. കേരള സർവകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി. കരസ്ഥമാക്കിയത്. ‘തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം സി. കേശവനെ പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ട്’ എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.[2]

മരണം തിരുത്തുക

മൂന്ന് തവണ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം 2013 മെയ് 9 ന് വൈകുന്നേരമാണ് അന്തരിച്ചത്.[3] ആലപ്പുഴ നഗരത്തിന്റെ ശിൽപ്പികളിൽ ഒരാളായി അറിയപ്പെടുന്ന തച്ചിൽ മാത്തൂ തരകന്റെ[4] ഇരുന്നൂറാം ചരമ വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ പഴവങ്ങാടി പള്ളി കാർമൽ ഹാളിൽ ഫെറോന വിശ്വാസ വർഷാചരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ് ജയപ്രകാശിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വച്ചു തന്നെ അദ്ദേഹം മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

രചനകൾ തിരുത്തുക

ആനുകാലികങ്ങളിൽ എഴുതുകയും ഒട്ടനേകം പ്രതികരണങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. 115 ലേഖനങ്ങളും 12 പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ച പ്രധാന കൃതികൾ.

  • ശ്രീനാരായണനും സാസ്‌കാരിക വിപ്ലവവും
  • ഈഴവ ശിവൻ ഇന്ത്യൻ വിപ്ലവത്തിന്റെ വിത്ത്
  • മതേതര ഭാരതവും ഗുരുദർശനവും
  • എ സ്റ്റഡി ഓഫ് ഈഴവാസ് ഇൻ കേരള
  • ദ ഹിസ്റ്ററി ഓഫ് നിവർത്തൻ അജിറ്റേഷൻ

പുരസ്കാരങ്ങൾ തിരുത്തുക

കേരളത്തിലെ ചേരബുദ്ധ പാരമ്പര്യത്തെ കുറിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ചരിത്ര പഠനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമുള്ള കെ. സുകുമാരൻ അവാർഡ്, ഡോ. പൽപ്പു മെമ്മോറിയൽ പ്രബന്ധ രചനാ പുരസ്കാരം, എസ്.എൻ.ഡി.പി. നടത്തിയ സംസ്ഥാനതല പ്രബന്ധ രചനാ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. ‘കൊല്ലവർഷ’ത്തെക്കുറിച്ച് ശ്രദ്ധേയമായ പഠനം നടത്തിയിരുന്നു.

രാഷ്ട്രീയം തിരുത്തുക

ന്യൂനപക്ഷ രാഷ്ടീയത്തിന്റെ വക്താവായിരുന്നു. ബി.എസ്.പി. അടക്കം വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. പിന്നോക്ക സമുദായങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതും പ്രതിഫലിപ്പിക്കുന്നതുമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ചരിത്ര നിരീക്ഷണങ്ങളിൽ വേറിട്ട ചിന്തകളും പുതിയ രീതിയിലുള്ള പൊളിച്ചെഴുത്തുകളും നടത്തിയ അദ്ദേഹം ന്യൂനപക്ഷ ദളിത് രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതിലും സവർണ്ണ്ണ രാഷ്ട്രീയത്തിന്റെ ശക്തമായ എതിരാളിയുമായിരുന്നു. പി.കെ. ബാലകൃഷ്ണനു ശേഷം കേരളത്തിന്റെ ജാതി സമ്പ്രദായത്തിൽ ഊന്നി നിന്ന് ചരിത്ര വിശകലനം നടത്തിയത് ജയപ്രകാശായിരുന്നു. ഈ നിലപാടുകൾ ചരിത്ര ബോധത്തിൽ വെട്ടിത്തിരുത്തലുകൾ വരുത്തുന്നതായിരുന്നു.[1]

അധിക വായനക്ക് തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-07. Retrieved 2013-05-11.
  2. http://www.thejasnews.com/index.jsptp=det&det=yes&news_id=20130411019043977[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-05-11.
  4. "പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ ചരിത്ര സൂക്ഷിപ്പുകാരൻ". മാധ്യമം ദിനപത്രം. 2013 മെയ് 10. Archived from the original on 2013-06-09. Retrieved 2013 മെയ് 22. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എം.എസ്._ജയപ്രകാശ്&oldid=3802000" എന്ന താളിൽനിന്ന് ശേഖരിച്ചത്