എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് കുന്തിപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് എം ഇ എസ് കല്ലടി കോളേജ്. ഇതു എം ഇ എസിന്റെ ആദ്യത്തെ കോളേജ് ആയി അറിയപ്പെടുന്നു[1]. കോഴിക്കോട് സർവ്വകലാശാലക്കു കീഴിലായിട്ടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 1967-ൽ സ്ഥാപിതമായെങ്കിലും ബിരുദ കോഴ്സുകൾ ആരംഭിച്ചത് 1971-72ലാണ്. ആദ്യകാലങ്ങളിൽ ഇവിടെ ചരിത്രം, ധനതത്ത്വശാസ്ത്രം, കണക്ക്, സസ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിലേക്കുള്ള ബിരുദ ക്ലാസുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ബിരുദാനന്തര ബിരുദ ക്ലാസുകൽ ആരംഭിച്ചത് 1978-ലാണ്.

എം.ഇ.എസ്. കല്ലടി കോളേജ്
എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട്
സ്ഥാപിതം1967
സ്ഥലംമണ്ണാർക്കാട്, കേരളം, ഇന്ത്യ
വെബ്‌സൈറ്റ്http://www.meskalladicollege.org/

എത്തിച്ചേരാൻ

തിരുത്തുക

പാലക്കാട്- കോഴിക്കോട് ദേശീയ പാതയുടെ സമീപത്തായി മണ്ണാർക്കാട് ഗ്രാമപഞ്ചായത്തിലാണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. പാലക്കാട് റെയിവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്ററും മണ്ണാർക്കാട് പട്ടണത്തിൽ നിന്നും മൂന്ന് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. അടുത്തുള്ള വിമാനത്താവളം 80 കിലോമീറ്റർ അകലെയുള്ള കരിപ്പൂർ വിമാനത്താവളമാണ്.

കോഴ്സുകൾ

തിരുത്തുക

ബിരുദ കോഴ്സുകൾ

  1. ബാച്ചിലർ ഇൻ ആർട്സ് - അറബിക്, എകണോമിക്സ്, ചരിത്രം, ഇസ്ലാമിക് ചരിത്രം
  2. ബാച്ചിലർ ഇൻ സയൻസ് - കണക്ക്, രസതന്ത്രം, സസ്യശാസ്ത്രം, ഭൗതികശാസ്ത്രം
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-02. Retrieved 2011-01-12.