ബിംഗ്
(എംഎസ്‌എൻ സെർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേരിനു പിന്നിൽതിരുത്തുക
'ബിംഗ്' എന്ന പേര് ഓർമ്മിക്കാൻ എളുപ്പമുള്ളതും ചെറുതും ലോകം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്നതുമാണെന്നു മൈക്രോസൊഫ്ട് കണ്ടെത്തി. ഈ പേര് തീരുമാനം എടുക്കുന്ന സമയത്തും എന്തെങ്കിലും കണ്ടുപിടിക്കുന്ന സമയത്തും ഓർക്കുന്ന ഒരു പദവും ആണെന്നും മൈക്രോസൊഫ്ട് കണ്ടെത്തി. 'ബിംഗോ' എന്ന പേരും പരിഗണനയിൽ ഉണ്ടായിരുന്നു. Because it is not Google, Bing is not Google എന്നിവയുടെ സംക്ഷിപ്തരൂപമാണ് ബിംഗ് എന്നും പറയുന്നുണ്ടെങ്കിലും മൈക്രോസൊഫ്ട് ഇതുവരെ ഈ വാർത്ത അംഗീകരിച്ചിട്ടില്ല.
ബിംഗിന്റെ പ്രത്യേകതകൾതിരുത്തുക
ബിംഗിന്റെ ചില പ്രത്യേകതകൾ താഴെ പറയുന്നവ ആണു്.
- ഏതെങ്കിലും സെർച്ച് റിസൽട്ട് ലിങ്കിന്റെ മുകളിൽമൗസ് കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക് ഒരു ചെറിയബട്ടനും കാണാം. മൗസ് ആ ഭാഗത്തേക്ക് നീക്കുമ്പോഴേക്കും ആ റിസൽട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്-അപ്പ് ആയി വലതുവശത്ത് കാണാവുന്നതാണ്.
- ചിത്രങ്ങൾ സെർച്ച് ചെയ്താൽ കിട്ടുന്ന ഇമേജ് തമ്പ്‌നെയിലിൽ മുകളിൽ മൗസ് കൊണ്ടുവരുമ്പോൾ അത് ഹൈലൈറ്റ് ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവർങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
- വീഡിയോ സെർച്ച് ആണ് ചെയ്യുന്നതെങ്കിൽ റിസൽട്ട് തമ്പ്‌നെയിലിൽ മൗസ്‌കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസിൽ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതിൽ ക്ലിക്ക് ചെയ്താൽ അത് തുറന്ന് വീഡിയോ പ്ലേ ചെയ്യും.
- ബിംഗിന്റെ പുറന്താളിലെ പശ്ചാത്തല ചിത്രങ്ങൾ ദിനം പ്രതി മാറി വരുന്നു.