ഊർമ്മിള യൂലി ചൌധരി
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ അവസാനം വരെ ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ ആർക്കിടെക്റ്റായിരുന്നു ഊർമിള യൂലി ചൗധരി (ജനനം:4 ഒക്ടോബർ 1923, മരണം: 20 സെപ്റ്റംബർ 1995). ജനറൽ ആർക്കിടെക്ചർ, ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ, ഡിസൈൻ എന്നീ മേഖലകളിൽ പ്രവർത്തിച്ച അവർ അധ്യാപികയും എഴുത്തുകാരിയുമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരു പ്രശസ്ത വനിതാ ആർക്കിടെക്റ്റായിരുന്നു അവർ. ഏഷ്യയിലെ ആദ്യത്തെ വനിതാ വാസ്തുശില്പിയും അവരാണെന്ന് ചില ഉറവിടങ്ങൾ പറയുന്നു.[2][3] അവരുടെ വിദ്യാഭ്യാസത്തിനു ശേഷം അവർ ചണ്ഡീഗഡ് നഗരത്തിന്റെ ആസൂത്രണ രൂപകൽപ്പനയിലും നിർമ്മാണത്തിലും ലെ കോർബ്യൂസിയറുമായി സഹകരിച്ച് പ്രവർത്തിച്ചു.[4]
യൂലി ചൌധരി | |
---|---|
പ്രമാണം:Urmila Eulie Chowdhury (architect).jpg | |
ജനനം | ഊർമ്മിള യൂലി ചൌധരി 4 ഒക്ടോബർ 1923[1] |
മരണം | 20 സെപ്റ്റംബർ 1995 ചണ്ഡിഗഢ്, ഇന്ത്യ | (പ്രായം 71)
ദേശീയത | ഇന്ത്യ |
തൊഴിൽ | വാസ്തുശിൽപി, ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറർ, ഡിസൈനർ, അധ്യാപിക, എഴുത്തുകാരി |
ആദ്യകാല ജീവിതവും കുടുംബവും
തിരുത്തുക1923 ൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് ചൗധരി ജനിച്ചത്. ജപ്പനിലെ കോബെയിൽ നിന്നും കേംബ്രിഡ്ജ് സ്കൂൾ സർട്ടിഫിക്കറ്റ് നേടിയ അവർ സിഡ്നി യൂണിവേഴ്സിറ്റി, സിഡ്നിയിലെ ജൂലിയൻ ആഷ്ബോൺ സ്കൂൾ ഓഫ് ആർട്ടിന്റെ സംഗീത കൺസർവേറ്ററി എന്നിവിടങ്ങളിൽ നിന്നും വാസ്തുവിദ്യ പഠിച്ചു, പിന്നീട് ന്യൂജേഴ്സിയിലെ എംഗൽവുഡിൽ നിന്ന് സെറാമിക്സ് ബിരുദം നേടി.[5] അവരുടെ പിതാവ് ഒരു നയതന്ത്രജ്ഞനായിരുന്നു. പഞ്ചാബ് സർക്കാരിന്റെ കൺസൾട്ടിംഗ് ആർക്കിടെക്റ്റായി ജോലി ചെയ്തിരുന്ന ജുഗൽ കിഷോർ ചൗധരിയെയാണ് അവർ വിവാഹം കഴിച്ചത്.
കരിയർ
തിരുത്തുകആ കാലഘട്ടത്തിൽ ഏഷ്യയിൽ ജോലി ചെയ്തിരുന്ന വളരെ കുറച്ച് വനിതാ വാസ്തുശില്പികളുടെ കൂട്ടത്തിൽ അവർ ഉൾപ്പെടുന്നു. ഏഷ്യയിലെ ആദ്യത്തെ വനിതാ ആർക്കിടെക്റ്റ് ആയി ചില സ്രോതസ്സുകൾ അവരെ ആദരിക്കുമ്പോൾ,[6] ഐഡ-ക്രൂസ് ഡെൽ റൊസാരിയോയെ പോലുള്ള മറ്റുള്ളവർ സമാനമായ തീയതികളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു എന്നും,[7] കൂടാതെ പെരിൻ ജാംസെറ്റ്ജി മിസ്ട്രി, ഡോറ ഗാഡ് തുടങ്ങിയ സ്ത്രീകൾ അവർക്ക് ഒരു ദശാബ്ദം മുമ്പ് അല്ലെങ്കിൽ അതിൽ കൂടുതൽ ആയി ഈ മേഖലയിൽ ഉണ്ടായിരുന്നതായി പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ഹ്രസ്വകാല ജോലിക്ക് ശേഷം, 1951 ൽ അവർ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയിൽ എത്തിയ ശേഷം 1951-63, 1968-70 കാലഘട്ടത്തിൽ ചണ്ഡിഗഡിന്റെ രൂപകൽപ്പനയും നിർമ്മാണവും ആസൂത്രണം ചെയ്യുന്നതിനായുള്ള ലെ കോർബ്യൂസിയറുടെ നേതൃത്വത്തിലുള്ള ഒരു ടീമിൽ അംഗമായി. അവരുടെ മൂന്നാമത്തെ നിയമനം, 1971 മുതൽ 1976 വരെ, ചണ്ഡീഗഡ് നഗര ആസൂത്രണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ പ്രവർത്തിച്ച ചീഫ് ആർക്കിടെക്റ്റ് എന്ന നിലയിലായിരുന്നു.[3]
1963-65 കാലഘട്ടത്തിൽ ചൗധരിയുടെ നിയമനം ഡൽഹിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിന്റെ ഡയറക്ടർ എന്ന നിലയിൽ ആയിരുന്നു. ഈ കാലയളവിൽ അവർ ലെ കോർബ്യൂസിയറിന്റെ ഓർമ്മകൾ തോസ് വെയർ ദ ഡേസ് എന്ന പേരിൽ പുസ്തകമായി രചിച്ചു.[3]
പിന്നീടുള്ള ജീവിതം
തിരുത്തുക1970 ൽ, അവർ ഹരിയാനയിലെ മുഖ്യ സംസ്ഥാന ആർക്കിടെക്റ്റും 1976-81 മുതൽ പഞ്ചാബ് സംസ്ഥാനത്തിന്റെ മുഖ്യ സംസ്ഥാന വാസ്തുശില്പിയുമായിരുന്നു.[2][8] 1981 ൽ പൊതു സേവനത്തിൽ നിന്ന് വിരമിച്ച അവർ പിന്നീട് ചണ്ഡിഗഡിൽ സ്വകാര്യ പ്രാക്ടീസ് ചെയ്തു.[3] പഞ്ചാബ് സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായി മാറിയ ലെ കോർബ്യൂസിയറുടെ ത്രീ ഹ്യൂമൻ എസ്റ്റാബ്ലിഷ്മെൻറ് ഉൾപ്പടെ ഫ്രഞ്ച് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത നിരവധി പ്രസിദ്ധീകരണങ്ങളിൽ അവർ ഉൾപ്പെട്ടിരുന്നു. [9] [10] പ്രോഗ്രസ്സീവ് ആർക്കിടെക്ചർ, ആർക്കിടെക്ചറൽ ഡിസൈൻ, കാസബെല്ല എന്നിവയുൾപ്പെടെയുള്ള മാസികകൾക്കും അവർ ലേഖനങ്ങൾ എഴുതി.[3]
1983 -ൽ അവർ അലയൻസ് ഫ്രാങ്കൈസ് ഡി ചണ്ഡീഗഡ് സ്ഥാപിച്ചു. ദി ട്രിബ്യൂണിന്റെ സാറ്റർഡേ പ്ലസ് സപ്ലിമെന്റിൽ ലേഖനങ്ങൾ എഴുതിയിരുന്ന അവർ, സിന്നേഴ്സ് ആൻഡ് വിന്നേഴ്സ് എന്ന പേരിൽ ഒരു കോളവും എഴുതിയുരുന്നു. അവർ ദയാവധത്തിന് വേണ്ടി വാദിച്ചിരുന്നവരിൽ ഒരാളാണ്.
മരണം
തിരുത്തുക1995 സെപ്റ്റംബർ 20 ന് ഇന്ത്യയിലെ ചണ്ഡിഗഡിൽ വെച്ച് അവർ അന്തരിച്ചു.[4] ഇന്ത്യൻ വാസ്തുശിൽപികളിലെ ഒരു മുൻനിര വനിതയായിരുന്നു ചൗധരി.
അവലംബം
തിരുത്തുക- ↑ Women Scientists in India
- ↑ 2.0 2.1 International Archive of Women in Architecture Newsletter. International Archive of Women in Architecture, Virginia Polytechnic Institute and State University. 1989.
- ↑ 3.0 3.1 3.2 3.3 3.4 "Urmila Eulie Chowdhury 1923–1995" (in Spanish). Un Día / Una Arquitecta. 8 June 2015. Retrieved 15 October 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ 4.0 4.1 "House that was Eulie's home". Roopinder Singh journalist, author & photographer. 1 September 2009. Archived from the original on 2023-02-08. Retrieved 15 October 2015.
- ↑ "The Tribune, Chandigarh, India – Opinions". www.tribuneindia.com. Archived from the original on 2016-03-04. Retrieved 2015-10-15.
- ↑ International Archive of Women in Architecture Newsletter. International Archive of Women in Architecture, Virginia Polytechnic Institute and State University. 1989.
- ↑ Full of life at 90 Archived 11 March 2016 at the Wayback Machine., PhilStar, 18 July 2012, Retrieved 19 November 2015
- ↑ "Chowdhury, Eulie (born 1923), architect, teacher, designer". Oxford Index. 2014. Retrieved 20 November 2015.
- ↑ Saran 2013, p. 64.
- ↑ Corbusier & Cohen 2007, p. 332.
ഗ്രന്ഥസൂചിക
തിരുത്തുക- Corbusier, Le; Cohen, Jean-Louis (2007). Toward an Architecture. Los Angeles, California: Getty Publications. ISBN 978-0-89236-822-8.
- Saran, Gursaran Singh (2013). The Wheel Eternal. Pittsburgh, Pennsylvania: Dorrance Publishing. ISBN 978-1-4349-6900-2.