ഊർപ്പം
ചെടിയുടെ ഇനം
മധ്യരേഖാപ്രദേശങ്ങളിൽ വ്യാപകമായി കാണുന്ന മാൽവേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് ഊർപ്പം. (ശാസ്ത്രീയനാമം: Triumfetta rhomboidea). ഇതിനെ ഒരു കളയായി കരുതുന്നുണ്ട്.
ഊർപ്പം | |
---|---|
ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | T. rhomboidea
|
Binomial name | |
Triumfetta rhomboidea | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിവരണം
തിരുത്തുകശാഖകളായി കുത്തനെ വളരുന്ന രോമാവൃതമായ കുറ്റിച്ചെടിയാണ് ഊർപ്പം. കയ്യിലെ വിരലുകൾ പോലെ വേറിട്ടിരിക്കുന്ന രോമാവൃതവും ദന്തുരവുമായ ഇലകളുടെ അരികുകൾ മുകളിലേക്ക് വരുമ്പോൾ വേർപിരിവ് ഇല്ലാതാകുന്നു. പത്രകക്ഷങ്ങൾക്ക് എതിർവശത്തായി വിരിയുന്ന മഞ്ഞ നിറമുള്ള പൂവുകൾക്ക് 8-15 കേസരങ്ങൾ ഉണ്ട്. വിത്തുകൾക്ക് പുറമെ കൊളുത്തുകൾ പോലുള്ള മുള്ളുകളുണ്ട്. [2]
അവലംബം
തിരുത്തുക- ↑ "Triumfetta rhomboidea Jacq". The Plant List. Archived from the original on 2018-10-20. Retrieved 21 July 2013.
- ↑ "Triumfetta rhomboidea Jacq. | Species" (in ഇംഗ്ലീഷ്). Retrieved 2024-12-01.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Triumfetta rhomboidea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Triumfetta rhomboidea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.