ഒരു സമയത്തുനിർമ്മിക്കുന്ന ഊർജ്ജം മറ്റൊരു സമയത്ത് ഉപയോഗിക്കാനായി ശേഖരിച്ചു വയ്ക്കുന്ന പ്രക്രിയയാണ് ഊർജ്ജസംഭരണം (Energy storage). പ്രായോഗികമായോ സാമ്പത്തികമായോ ശേഖരിച്ചുവയ്ക്കാൻ ബുദ്ധിമുട്ടുള്ള ഊർജ്ജരൂപങ്ങളെ അതിനു അനുയോജ്യമായ മറ്റൊരു രൂപത്തിലാക്കി സംഭരിക്കുകയാണ് ചെയ്യുന്നത്. വലിയ അളവിൽ ഊർജ്ജം സൂക്ഷിക്കുന്നതിന് ലോകത്തിൽ 99 ശതമാനവും ഉപയോഗിക്കുന്നത് ജലം പമ്പുചെയ്ത് ഉയരത്തിലുള്ള അണക്കെട്ടിൽ സൂക്ഷിക്കുന്ന രീതിയാണ്. ചില സാങ്കേതികവിദ്യകൾ പെട്ടെന്നുള്ള ഊർജ്ജആവശ്യങ്ങൾക്ക് ഉപകരിക്കുമ്പോൾ മറ്റു ചിലവ ദീർഘകാലത്തേക്ക് സൂക്ഷിക്കാനായി ഉപയോഗിക്കുന്നവയാണ്. കീ കൊടുത്ത് ഉപയോഗിക്കുന്ന വാച്ചിൽ ഊർജ്ജം സ്ഥാനികോർജ്ജം ആയി ഉപയോഗിക്കുമ്പോൾ ചാർജ്ജുചെയ്യാവുന്ന ബാറ്ററികളിൽ രാസോർജ്ജമായിട്ട് ആണ് മൊബൈൽ ഫോണിനു വേണ്ട ഊർജ്ജം സംഭരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഊർജ്ജസംഭരണം&oldid=3360288" എന്ന താളിൽനിന്ന് ശേഖരിച്ചത്