ഊരൂട്ടമ്പലം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരപ്രാന്ത പ്രദേശമാണ് ഊരൂട്ടമ്പലം. [1]

Ooruttambalam

ഊരൂട്ടമ്പലം
medium Town
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
695507
Telephone code0471

ഊരുട്ടമ്പലത്തിന്റെ ചരിത്രം

തിരുത്തുക

എഡി 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹളയും (പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപം). അതേ വർഷം കൊല്ലം പെരിനാട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമല പ്രക്ഷോഭവും അരങ്ങേറി. ഒരു ഗവൺമെന്റ് സ്കൂളിലെ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ അയ്യങ്കാളി നടത്തിയ ശ്രമം സമൂഹത്തിന് എതിരെ ഉയർന്ന ജാതിക്കാർക്കും ഊരൂട്ടമ്പലം ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തുള്ള അക്രമങ്ങൾക്കും ഇടയാക്കി. ഇത് 'ഊരൂട്ടമ്പലം ലഹള' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യകാലത്തെ കർഷക സമരം, വേതനത്തിന് വേണ്ടിയല്ലാതെ, സ്കൂൾ പ്രവേശനത്തിനായി പോരാടി.

പഞ്ചമിയെന്ന പുലയ പെൺകുട്ടിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.

ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.[2]

ഊരൂട്ടമ്പലം പറങ്കിമാംവിള ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

തിരുത്തുക
 
Ooruttambalam Parankimamvila durga temple

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഒരു വില്ലേജാണ് ഊരൂട്ടമ്പലം. ഈ ഗ്രാമത്തിനു സർവ്വ ഐശ്വര്യവുമായി നിലനില്ക്കുന്ന ഊരൂട്ടമ്പലം പറങ്കിമാംവിള ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. സർവ്വ മംഗളകാരിണിയും സർവ്വ അഭീഷ്ടപ്രധായിണിയുമായ ദേവി ചൈതന്യം ഈ ഗ്രാമത്തിന് ലഭിച്ച ഒരു വരദാനമാണ്. കേരളത്തിലെ മറ്റുഭാഗങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ ഇവിടെ ദർശനം നടത്തിവരുന്നു. ദുർഗ്ഗാദേവിയാണ് ഇവിടെത്തെ പ്രധാന പ്രതിഷ്ഠ. കൂടാതെ മറ്റ് ഉപധേവതമാരെയും പ്രതിഷ്ഠിച്ച് ആരാധിച്ചു പോരുന്നു. മഹിഷാസുരൻറെയും, ശുംഭ നിശുംഭൻമാരുടെയും പ്രഭാവത്താൽ ത്രിലോകങ്ങളിലും നാശം സംഭവിച്ചപ്പോൾ ബ്രഹ്മ, വിഷ്ണു മഹേശ്വരൻമാരുടെ ഇംഗിതപ്രകരം സമസ്ത ദേവതാ സങ്കൽപ്പങ്ങളുടെയും തേജസുകൾ ഏകീകരിച്ചു അവതരിച്ച ദുർഗ്ഗാ ഭഗവതി സൃഷ്ടി സ്ഥിതി സംഹാര രൂപിണിയായി വാണരുളുന്ന പുണ്യ ദേവസ്ഥാനമാണ് ഈ ക്ഷേത്രം.


"https://ml.wikipedia.org/w/index.php?title=ഊരൂട്ടമ്പലം&oldid=3809828" എന്ന താളിൽനിന്ന് ശേഖരിച്ചത്