ഊക്ക്
(ഊക്കുക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രാഹ്മണർ സൂര്യോദയത്തിനു മുൻപ് ചെയ്യുന്ന ഒരു പൂജാകർമ്മമാണ് ഊക്കുക അഥവാ ഊക്കുകഴിക്കുക. സൂര്യദേവനെ ധ്യാനിച്ച് ഗായത്രിമന്ത്രം ജപിച്ചുകൊണ്ട് ജലം തർപ്പണം ചെയ്യുന്നതാണ് ചടങ്ങ്. പകൽ വെളിച്ചം പരക്കുന്നതിനു മുൻപുതന്നെ ഇതു ചെയ്തിരിക്കണം എന്നാണ് വിശ്വാസം. തമിഴിലെ "ഉകുത്തൽ" എന്ന പദത്തിൽ നിന്നാണ് ഊക്കുക എന്ന പദം ഉണ്ടായിരിക്കുന്നത്. വീഴ്ത്തുക, തളിക്കുക എന്നൊക്കെയാണ് ഈ പദത്തിന്റെ മൂലാർത്ഥം.