ഉസ്മാൻ ഒന്നാമൻ

(ഉസ്മാൻ ഖാസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിമൂന്ന് പതിനാല് നൂറ്റാണ്ടുകളിൽ (1254/5- 1323/4) തുർക്കിയിലെ ഇന്നത്തെ അങ്കാറക്കടുത്ത് ജീവിച്ചിരുന്ന തുർക്കിഷ് മംഗോളിയരുടെ ഖായി ബേ യും {ഗോത്രനേതാവും} തുർക്ക് സെൽജ്ജൂക്കുകളുടെ സുൽത്താനുമാണ് ഉസ്മാൻ ഗാസി. പ്രസിദ്ധമായ ഉസ്മാനിയ്യ (ഓട്ടോമൻ) ഭരണവംശ സ്ഥാപകനാണ് ഇദ്ദേഹം[1].

ഉസ്മാൻ ഖാസി
عثمان غازى
ബേ , ഖാസി

ഉസ്മാൻ ഒന്നാമൻ .
പ്രഥമ ഓട്ടമൻ ഭരണാധികാരി (ബേ )
പിൻഗാമി ഉർഹാൻ ഒന്നാമൻ
പേര്
ഉസ്മാൻ ബിൻ ഉർത്വുഗ്റുൽ
രാജവംശം ഉസ്മാനിയ്യ
പിതാവ് ഉർത്വുഗ്റുൽ
മതം ഇസ്ളാം

ജീവിത രേഖ

തിരുത്തുക

ഖായി ബേ ആയിരുന്ന ഉർത്വുഗ്റുലിൻറെ മകനായി 1254- 55 ലാണ് ഉസ്മാൻറെ ജനനം[2]. പഠനത്തിലും ആയോധന കലയിലും സമർഥനായിരുന്ന ഉസ്മാൻ പെട്ടെന്ന് തന്നെ ഗോത്രാംഗങ്ങൾക്കിടയിൽ സർവ്വസമ്മതനായി മാറി. പിതാവിൻറെ സഹകാരിയായിരുന്ന ശൈഖ് ഇദ്‌ബലി യുടെ ശിഷ്യത്വം സ്വീകരിച്ചു ഉസ്മാൻ ഗാസി ആത്മീയ ജ്ഞാനത്തിലും അവഗാഹം നേടി. 1280 ൽ പിതാവായ ഉർത്വുഗ്റുലിൻറെ മരണ ശേഷം ബേ ആയി ചുമതലയേറ്റ അദ്ദേഹം [3]. ഗോത്രത്തിനു നേരെ ഉയർന്നു വരുന്ന ഭീഷണികളെ ചെറുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. വാൾ പയറ്റിലും അമ്പെയ്ത്തിലും പ്രാവീണ്യരായ വിദഗ്ദ്ധ അശ്വാരൂഢരായ സൂഫി പോരാളികളുടെ ചെറു സംഘമായിരുന്നു ഉസ്മാൻറെ സൈന്യം. വേഗതയിൽ ശത്രു കൂടാരങ്ങളിലേക്കു പാഞ്ഞു കയറി നാശമുണ്ടാക്കി പിൻവാങ്ങുകയെന്ന . ഹിറ്റ് ആൻഡ് റൺ യുദ്ധ തന്ത്രമായിരുന്നു അവരുടേത് എന്ന് ആധുനിക യുദ്ധ വിദഗ്ദ്ധർ നിരൂപണം ചെയ്തിട്ടുണ്ട്. തുർക്കിഷ്- ആന്തോളിയൻ യുദ്ധ തന്ത്രങ്ങൾ സമന്വയിപ്പിച്ചു മംഗോളിയരുടെയും, ബൈസന്റൈൻ സാമ്രാജ്യത്തിൻറെയും ആക്രമങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഉസ്മാനായത് സമീപ ഗോത്രങ്ങളിലും അദ്ദേഹത്തിൻറെ പ്രീതി വർദ്ധിപ്പിക്കാനിടയായി. ലളിത ജീവിതവും,വിനയാമാർന്ന പെരുമാറ്റവും കൊണ്ട് ഉസ്മാൻ സർവ്വരുടേയും പ്രീതി പിടിച്ചു പറ്റിയിരുന്നു. യുദ്ധധനം പോരാളികൾക്കും, ഗോത്രാംഗങ്ങൾക്കും, മരണപ്പെട്ടവർക്കും വിഭജിച്ചു നൽകിയ പ്രവർത്തനങ്ങൾ സൈനികർക്കും ഗോത്ര പോരാളികൾക്കും അദ്ദേഹത്തോടുള്ള ആത്മാർഥത വർദ്ധിപ്പിക്കാനിടയാക്കി.

'ഒരു നാളിൽ ഉസ്മാൻ ഒരു സ്വപ്നം കണ്ടു ഗുരുവായ ശൈഖ് ഇദ്‌ബലി യുടെ നെഞ്ചിൽ നിന്നും ഒരു ചന്ദ്രകല ഉദിച്ചുയർന്നു തൻറെ നെഞ്ചിലേക്ക്  വന്നു ചേരുന്നു. ശേഷം ഒരു മരം തൻറെ നാഭിയിൽ നിന്നും പൊട്ടി മുളക്കുന്നു. അതിൻറെ വേരുകൾ തന്നിലേക്ക്  ആഴത്തിലിറങ്ങിയിരിക്കുന്നു ചില്ലകൾ ലോകമൊട്ടുക്കും പടർന്നു പന്തലിച്ചിരിക്കുന്നു. അത്ഭുത പരിതന്ത്രനായി ഉസ്മാൻ  സൂഫി ഗുരുവിനരികിൽ പോയി സ്വപ്നം  വിശദീകരിച്ചു. ശൈഖ് ഇദ്‌ബലി അതിൻറെ  വ്യാഖ്യാനം വിവരിച്ചു കൊണ്ട് പറഞ്ഞു 'നീയെൻറെ മകളെ വിവാഹം ചെയ്യും ശേഷം   ലോകത്തിൻറെ  മിക്ക ഭാഗങ്ങളും കീഴടക്കുന്ന  ശക്തിമത്തായ ഒരു സാമ്രാജ്യത്തിൻറെ അടിത്തറ നിന്നിലൂടെ ആരംഭിക്കും[4][5] 
 
ഉസ്മാൻ ഗാസിയുടെ ശവകുടീരം

മിത്ത് യാഥാർഥ്യമായെന്ന വണ്ണം നാളുകൾ കഴിഞ്ഞു ഉസ്മാൻ തൻറെ സൂഫി ഗുരുവിൻറെ മകളെ കല്യാണം കഴിച്ചു. ബൈസന്റൈൻ സാമ്രാജ്യവുമായുള്ള പോരാട്ടങ്ങളിലൂടെ ശക്തിമത്തായ ഒരു സാമ്രാജ്യത്തിനു നാന്ദി കുറിക്കുകയും ചെയ്തു. സൂഫി ഗുരുവിൻറെ മകളുമായുള്ള ദാമ്പത്യ ബന്ധത്തിൽ ജനിച്ച മകനാണ് ഓട്ടോമൻ സുൽത്താന്മാരിൽ പ്രഥമനും, കീർത്തി കേട്ടവനുമായ ഉർഹാൻ ഗാസി. പിതാവും പുത്രനുമൊന്നിച്ചു നടത്തിയ പടയോട്ടത്തിൽ സമീപ പ്രദേശങ്ങൾ ഒന്നൊന്നായി അധീനതയിലായി. 1299 ഇൽ കീഴടക്കിയ പ്രദേശങ്ങൾ ഉസ്മാനിയേറ്റ്‌ എന്നറിയപ്പെടുവാൻ തുടങ്ങി. യൂറോപ്പ് മുതൽ ഏഷ്യയും ആഫ്രിക്കയും പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായ ഓട്ടോമൻ രാജവംശത്തിൻറെ തുടക്കമായിരുന്നു അത്.

1320 ഇൽ ഭരണം മകന് കൈമാറി പൂർണ്ണമായി ആത്മീയ ജീവിതത്തിലേക്ക് മുഴുകിയ ഉസ്മാൻ ഗാസി 1324 ഇൽ ബർസയിൽ വെച്ച് മരണപ്പെട്ടു.

ഇത് കാണുക

തിരുത്തുക

https://www.youtube.com/watch?v=uIBO-meEtC8


  1. Kermeli, Eugenia (2009). "Osman I". In Ágoston, Gábor; Bruce Masters. Encyclopedia of the Ottoman Empire. p. 444
  2. Kafadar, Cemal (1995). Between Two Worlds: The Construction of the Ottoman State. p. 16
  3. Murphey, Rhoads (2008). Exploring Ottoman Sovereignty: Tradition, Image, and Practice in the Ottoman Imperial Household, 1400-1800. London: Continuum. p. 24. ISBN 978-1-84725-220-3
  4. Finkel, Caroline (2005). Osman's Dream: The Story of the Ottoman Empire, 1300-1923. Basic Books. p. 2.
  5. citing Lindner, Rudi P. (1983). Nomads and Ottomans in Medieval Anatolia. Bloomington: Indiana University Press. p. 37. ISBN 0-933070-12-8
"https://ml.wikipedia.org/w/index.php?title=ഉസ്മാൻ_ഒന്നാമൻ&oldid=3505326" എന്ന താളിൽനിന്ന് ശേഖരിച്ചത്