പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച സർജ്‌ജുക്ക് തുർക്കി ഗോത്ര തലവനാണ് (ബേ) എർത്തുറൂൽ ഗാസി. ഗാസി എന്ന തുർക്കിഷ് വാക്കിന്റെ അർത്ഥം യോദ്ധാവ് എന്നാണ്. ഖുവാരിസ്മ് പ്രദേശവാസിയായ കയ് ഗോത്രത്തിലെ അംഗമായിരുന്നു അദ്ദേഹം. ഗോത്ര തലവൻ സുലൈമാൻ ഷാ (ഗുൻദുസ് ആൽപ്) എർത്തുറൂലിന്റെ പിതാവ് ആയിരുന്നു [1]. ബാഗ്ദാദ് തകർത്ത മംഗോളുകളുടെ ആക്രമണ ഭീഷണി കാരണം സുലൈമാൻ ഷാ തന്റെ ഗോത്രവുമായി നാടോടികളായി അലയുന്ന സമയം മുസ്ലിം ആത്മീയാചാര്യൻ ഇബ്ൻ അറബി യുമായുള്ള അവിചാരിതമായി പരിചയപ്പെടാനിടയായി.

എർത്തുറൂൽ ഗാസി
ഭരണകാലംപതിമൂന്നാം നൂറ്റാണ്ട്
പൂർണ്ണനാമംഎർത്തുറൂൽ ബിൻ സുലൈമാൻ ഷാ
ജനനംc.1188
മരണംc. 1280
മരണസ്ഥലംSöğüt, Bilecik Province, തുർക്കി
മുൻ‌ഗാമിസുലൈമാൻ ഷാ
പിൻ‌ഗാമിഉസ്മാൻ ഗാസി
ജീവിതപങ്കാളിഹലീമാ
പിതാവ്സുലൈമാൻ ഷാ
മാതാവ്ഹയ്‌മേ
മതവിശ്വാസംഇസ്ലാം

ബാഗ്‌ദാദ്‌ , സ്പെയിൻ പട്ടണങ്ങളിലെ ഇസ്‌ലാമിക ഭരണം അവസാനിച്ചതിൽ വ്യസനിച്ചും യൂറോപ്പിൽ നിന്നുമുള്ള സേനയെ തടയിടാൻ കരുത്തുറ്റ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുവാനായും ഇബ്ൻ അറബി സുലൈമാൻ ഷായെയും, എർത്തുറൂലിനെയും പ്രേരിപ്പിക്കുകയും രംഗത്തിറക്കുകയും ചെയ്തു[2]. സുലൈമാൻ ഷാ മരണപ്പെട്ടതിനെ തുടർന്ന് അധികാരമേറ്റെടുത്ത എർത്തുറൂൽ സുൽത്താൻ അലാവുദ്ധീനെ സഹായിച്ചതിന് പ്രത്യുപകാരമായി ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ഇടയിലുള്ള സോഗുത് പ്രദേശം പതിച്ചു കിട്ടി. യക്കീശഹ്ർ, ബിലാജിക്, കോതാഹിയ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇന്നത്തെ അങ്കാറക്കു സമീപമുള്ള 2000 ച.കി.മീ. വിസ്തീർണം മാത്രമുള്ള ഈ പ്രദേശം കേന്ദ്രമാക്കിയാണ് എർത്തുറൂലിന്റെ മരണ ശേഷം മകൻ ഉസ്മാൻ ഒന്നാമൻ ഓട്ടോമൻ സാമ്രാജ്യ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്[3].AD 1280 ലായിരുന്നു എർത്തുറൂലിന്റെ മരണം.

ഇബ്നു അറബിയുടെ അക്ബരിയ്യ തരീഖത്ത് പിന്തുടർന്ന എർത്തുറൂൽ സൂഫി പോരാളികളിൽ പ്രമുഖ വ്യക്തിത്വമായും എണ്ണപ്പെടുന്നു . അക്ബരിയ്യ സൂഫികളിൽ പ്രമുഖനും, ഓട്ടോമൻ രാജവംശ സ്ഥാപക ആസൂത്രകനുമായ ശൈഖ് ഇദ്‌ബലി ഇദ്ദേഹത്തിന്റെ സതീർഥ്യനാണ്[4]. 2014 മുതൽ ദിരിലിഷ് എർത്തുറൂൽ എന്ന പേരിൽ തുർക്കിഷ് ചാനൽ ടി.ആർ.ടി എർത്തുറൂലിന്റെ ജീവചരിത്രം സീരിയലായി പ്രദർശിപ്പിച്ചു വരുന്നു . തുർക്കിയിലും സമീപ രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള സീരിയലാണിത്[5].

  1. Kermeli, Eugenia (2009). "Osman I". In Ágoston, Gábor; Bruce Masters. Encyclopedia of the Ottoman Empire. p. 444
  2. Friend and foe: The early Ottoman reception of Ibn 'Arabi by Zildzic, Ahmed(http://escholarship.org/uc/item/6jn6f796)
  3. Kafadar, Cemal (1995). Between Two Worlds: The Construction of the Ottoman State. p. 60, 122
  4. The Last Great Muslim Empires, by H. J. Kissling, Bertold Spuler, N. Barbour, F. R. C. Bagley, J. S. Trimingham, H. Braun, H. Hartel, p. 2.
  5. http://www.dailysabah.com/turkey/2014/12/11/turkeys-new-tv-series-about-the-founding-of-the-ottoman-empire-tops-the-ratings
"https://ml.wikipedia.org/w/index.php?title=ഉർത്വുഗ്റുൽ&oldid=3757969" എന്ന താളിൽനിന്ന് ശേഖരിച്ചത്