ഉഷ് ലുസീയദഷ്
വാസ്കൊ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ ഒരു കാവ്യവിവരണമാണ് 1572-ൽ പോർച്ചുഗീസ് ഭാഷയിൽ വിരചിതമായ 'ഉഷ് ലുസീയദഷ്' അഥവാ 'ലുസിയാദുകളുടെ ഇതിഹാസം'. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശപദ്ധിതിയും സാംസ്കാരിക മുന്നേറ്റവും ഉദ്ഘോഷിക്കുന്ന ഈ ഇതിഹാസത്തിന്റെ രചയിതാവ് ലുയീഷ് വാഷ് ദ് കമോയിങ്ങ്ഷ് (1524-1580) എന്ന പോർച്ചുഗീസ് കവിയാണ്. വാസ്കൊ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ വിവരണമാണ് ഈ കൃതിയുടെ ഉള്ളടക്കം.
കർത്താവ് | Luís de Camões |
---|---|
യഥാർത്ഥ പേര് | Os Lusíadas |
പരിഭാഷ | William Julius Mickle |
രാജ്യം | Portugal |
ഭാഷ | Portuguese |
സാഹിത്യവിഭാഗം | Epic poetry |
പ്രസിദ്ധീകരിച്ച തിയതി | 1572 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1776 |
മാധ്യമം |
മുഖ്യപ്രമേയം
തിരുത്തുകപോർച്ചുഗലിന്റെ ദേശീയേതിഹാസമെന്നു പരക്കെ അറിയപ്പെടുന്നെങ്കിലും, ഇന്ത്യയുമായി, പ്രത്യേകിച്ചും കേരളവുമായുള്ള ഒരു പാശ്ചാത്യരാജ്യത്തിന്റെ പ്രഥമ സമാഗമവും പാരസ്പര്യവുമാണ് ഈ മഹാകാവ്യത്തിന്റെ മുഖ്യപ്രമേയം. സിന്ധു,ഗംഗാ നദികളുടെ സാന്നിദ്ധ്യം,സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും പടയോട്ടങ്ങൾ, കേരളത്തിലെ ഇതര നാട്ടുരാജ്യങ്ങളുടെ സൈനിക ഇടപെടലുകൾ, മലബാറിലെ സാമൂഹിക-സാംസ്കാരിക വർണ്ണനകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഈ മഹാകാവ്യം, കേരളത്തിന്റെ ഭാഷ, സംസ്കാരം, സമൂഹം എന്നീ മേഖലകളിൽ ഈ രണ്ടു രാജ്യങ്ങളുമായി നടന്ന വിനിമയങ്ങളുടെ ഒരു സുപ്രധാനരേഖയാണിത്.
വിവർത്തനം
തിരുത്തുകഎണ്ണായിരത്തിലധികം വരികളുള്ള ഈ മഹാകാവ്യത്തിൻ്റെ സമ്പൂർണ്ണ ഗദ്യമൊഴിമാറ്റം മലയാളത്തിൽ ഡോ ഡേവിസ് സി.ജെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]