മുഹമ്മദ് നബിയുടെ കാലത്തു യമനിൽ ജീവിച്ചിരുന്ന മുസ്ലിം ആധ്യാത്മികാചാര്യനായിരുന്നു ഉവൈസുൽ ഖർനി എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പൂര്ണ്ണ നാമം അബൂ അംറ് ഉവൈസ് ബ്നു ആമിറ് ബ്നി ജുസ്അ് ബ്നി മാലിക അല്ഖറനി അല്മുറാദി അല്യമാനി. അദ്ദേഹം പ്രവാചകാനുചരനായ സ്വഹാബിയാണെന്നഭിപ്രായമുണ്ടെങ്കിലും മുഹമ്മദ് നബിയുമായ് കൂടിക്കാഴ്ച്ച നടക്കാത്തതിനാൽ ഒന്നാം തലമുറയായ താബി ആണെന്നതാണ് പ്രബലമായ നിരീക്ഷണം[1].

ജീവചരിത്രം

തിരുത്തുക

അക്കാലത്തെ മുസ്ലിം പുണ്യ പുരുഷനായ ഔലിയ്യ ആന്നെന്ന കാര്യമൊഴിച്ചു നിർത്തിയാൽ ഇദ്ദേഹത്തിന്റെ ജനന മരണങ്ങലടക്കം ജീവ ചരിത്രത്തിൽ ഭൂരിഭാഗവും ഇന്നും അജ്ഞാതമാണ് . നബി വചനങ്ങളിലും ഖലീഫ ചരിത്രങ്ങളിലും കാണുന്ന അൽപ്പം വിവരണങ്ങൾ മാത്രമാണ് ഇദ്ദേഹത്തെ കുറിച്ച് ലഭ്യമായിട്ടുള്ളത്

യമനിലെ ഖർനിയിൽ മുറാദ് ഗോത്രത്തിലായിരുന്നു ഉവൈസിന്റെ ജനനം . വൃദ്ധയായ മാതാവിനെ പരിചരിക്കുകയും അവരുടെ മരണ ശേഷം പർവ്വത മുകളിൽ ഏകാന്ത വാസം അനുഷ്ഠിക്കുകയും ചെയ്തുവെന്നാണ് വിവരണങ്ങളിൽ കാണുന്നത് . പരുപരുത്ത ഒരു രോമ കുപ്പായവും ഒരു തട്ടവും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും[2]. ദിവസത്തിലധികവും വ്രതം അനുഷ്ഠിക്കുകയും രാത്രി ഉറങ്ങാതെ ആരാധനകളിൽ മുഴുകുകയും ചെയ്യുന്ന പ്രകൃതമായിരുന്നുവെന്നും കരുതുന്നു[3] . ജനങ്ങളുമായി യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്തിയിരുന്നില്ല . ഉന്മാദാവസ്ഥയിൽ ഇടയ്ക്കിടെ അലറി വിളിക്കാറുണ്ടായിരുന്നതിനാൽ പൊതു ജനം അദ്ദേഹത്തെ ഭ്രാന്തനെന്നു മുദ്രകുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു[4].

മുഹമ്മദ് നബി ശിഷ്യരായ അലിയോടും ഉമറിനോടും ഉവൈസുൽ ഖർനിയെ പറ്റി പറയുന്നതോടു കൂടിയാണ് ഇദ്ദേഹം ചരിത്രത്തിൽ ഇടം പിടിക്കുന്നത് . ഉവൈസ് പുണ്യാആത്മാവാണെന്നും അയാളെ നിങ്ങൾ കണ്ടുമുട്ടിയാൽ നിങ്ങളുടെ നന്മക്കു വേണ്ടി പ്രാർത്ഥിപ്പിക്കണമെന്നും നബി ശിഷ്യരെ ഓർമ്മിപ്പിച്ചു[5]. അത് പ്രകാരം ഉമറും അലിയും ഉവൈസിനെ കാണാൻ വരുകയും പ്രാർത്ഥിപ്പിക്കുകയും ചെയ്തു . ഈ സംഭവം അറിഞ്ഞ ജനങ്ങള് അദ്ദേഹം പുണ്യാആത്മാവാണെന്നു മനസ്സിലാക്കി പരിഗണ നല്കാന് തുടങ്ങിയപ്പോള് ഉവൈസ് ആ പ്രദേശം ഉപേക്ഷിച്ചു മറ്റെവിടേക്കോ പാലായനം ചെയ്യുകയാണുണ്ടായത് . അലിയുടെ കാലത്തു സ്വിഫ്ഫീന് യുദ്ധത്തില് അദ്ദേഹം രക്ത സാക്ഷിയായി എന്നാണ് പ്രബലമായ അഭിപ്രായം[6]. അതല്ല അസര്ബൈജാനിലെ ഒരു യുദ്ധത്തിലാണദ്ദേഹം മരണപ്പെടട്ടതെന്നും അഭിപ്രായമുണ്ട്[7].ഉവൈസി ത്വരീഖത്ത്‌ എന്നപേരിലുള്ള സൂഫി ധാര ആദ്യകാല സൂഫികൾക്കിടയിൽ പ്രചാരം നേടിയ ത്വരീഖത്തായിരുന്നു

മഹത് വചനങ്ങൾ

തിരുത്തുക

(യാ അലി, യാ ഉമർ) ഉവൈസ് എന്ന വ്യക്തി അത്യുത്തമനാണ് . അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. ദൈവത്തോട് പ്രാർഥിച്ചു പൊക്കിളിന്റെയവിടെ ഒരു നാണയ വലിപ്പത്തില് ഒഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദഹത്തിനു യമനില് തന്റെ ഉമ്മയല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹത്തെ കണ്ടാല് നിങ്ങള് പ്രാര്ത്ഥിക്കാന് അപേക്ഷിക്കണം. അദ്ദേഹം പ്രാര്ത്ഥിക്കുന്നതായിരിക്കും.” മുഹമ്മദ് നബി[8].

എന്റെ സമൂഹത്തിലെ ഒരാളുടെ ശുപാർശ മൂലം ബനൂ തമീം ഗോത്രത്തിലുള്ളവരേക്കാളും ജനങ്ങള് സ്വര്ഗത്തില് പ്രവേശിക്കുക തന്നെ ചെയ്യും മുഹമ്മദ് നബി[9] (ഈ വ്യക്തി ഉവൈസ് ആണെന്ന് ഹസനുല്ബസ്വരി വിശദീകരിച്ചിട്ടുണ്ട്)

നാളെ നിങ്ങളുടെ കൂടെ ഒരു സ്വര്ഗാവകാശി നിസ്കരിക്കും. അത് ഉവൈസുല്ഖറനിയായിരിക്കും

“പരിത്യാഗിയായ അനുകരിക്കപ്പെടാന് യോഗ്യനായ മഹാന്. തന്റെ കാലത്തെ താബിഉകളുടെ നേതാവ്. ദൈവത്തിന്റെ സൂക്ഷ്മാലുക്കളായ ഔലിയാക്കളിലൊരാൾ . അവന്റെ ആത്മാര്ത്ഥ ദാസന്മാരില് പെട്ടവർ ” ഇമാം ദഹബി[10]

ഈ സമൂഹത്തിന്റെ റാഹിബ് (പുരോഹിതന്) ആണ് ഉവൈസ് ഇമാം ഹാകിം[11]

  1. ഹില്യതുല്ഔലിയാഅ്
  2. മുസ്തദ്റക്
  3. ഇമാം നവവി- ശറഹ് മുസ്ലിം
  4. ഹില്യതുല് ഔലിയാഅ്
  5. മുസ്ലിം
  6. സിയറു അഅ്ലാമിന്നുബലാഅ്
  7. ഹില്യതുല് ഔലിയാഅ്
  8. മുസ്ലിം
  9. തിര്മദി
  10. സിയറു അഅ്ലാമിന്നുബലാഅ്
  11. മുസ്തദ്റക്
"https://ml.wikipedia.org/w/index.php?title=ഉവൈസുൽ_ഖർനി&oldid=2583429" എന്ന താളിൽനിന്ന് ശേഖരിച്ചത്