ഉല്ലേഖം (അലങ്കാരം)
പലഗുണങ്ങളുള്ള ഒരു വസ്തുവിനെ അവയിലോരോന്നിനെ പുരസ്കരിച്ച് ഓരോന്നായി കല്പിക്കപ്പെടുന്നതാണ് ഉല്ലേഖം.
ലക്ഷണം
തിരുത്തുക'ഉല്ലേഖമൊന്നിനെത്തന്നെ
പലതായി നിനയ്ക്കുകിൽ.'
ഉദാ: കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ.'
- ലക്ഷ്യത്തിൽ സൗന്ദര്യപരാക്രമയുകതനായ നായകനെ സ്ത്രീകൾ സൗന്ദര്യം പ്രമാണിച്ച് കാമനായിട്ടും ശത്രുക്കൾ പരാക്രമം പ്രമാണിച്ച് കാലനായിട്ടും ഗണിച്ചതായി പറയപ്പെട്ടിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള