ഉറുസ്ഗാൻ, ഒറുസ്ഗൻ അല്ലെങ്കിൽ ഒറോസ്ഗാൻ എന്നിങ്ങനെയും ഉഛരിക്കുന്ന ഉറോസ്ഗാൻ (പഷ്തു: اروزګان; പേർഷ്യൻ: اروزگان) അഫ്ഗാനിസ്ഥാനിലെ മുപ്പത്തിനാലു പ്രവിശ്യകളിലൊന്നാണ്. രാജ്യത്തിന്റെ മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്നത് എന്നിരുന്നാലും ഈ പ്രദേശം സാസ്ക്കാരികമായും ഗോത്രപരമായും തെക്കുഭാഗത്തുള്ള കാണ്ഡഹാർ പ്രവിശ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രവിശ്യയിലെ ജനസംഖ്യ 333,500 ആണ്. പ്രവിശ്യയിലെ അധിവാസികളിൽ ഭൂരിപക്ഷവും ഗോത്രവിഭാഗത്തിലുള്ളവരാണ്.[1] പ്രവിശ്യയുടെ തലസ്ഥാനമായി തരിങ്കോട്ട് പ്രവർത്തിക്കുന്നു.

ഉറോസ്ഗാൻ

اروزگان
Aerial photo of fields somewhere in Urozgan Province
Aerial photo of fields somewhere in Urozgan Province
Map of Afghanistan with Urozgan highlighted
Map of Afghanistan with Urozgan highlighted
Coordinates (Capital): 32°48′N 66°00′E / 32.8°N 66.0°E / 32.8; 66.0
Country Afghanistan
CapitalTarinkot
ഭരണസമ്പ്രദായം
 • GovernorMohammad Nazir Kharoti[അവലംബം ആവശ്യമാണ്]
വിസ്തീർണ്ണം
 • ആകെ12,640 ച.കി.മീ.(4,880 ച മൈ)
ജനസംഖ്യ
 (2012)[1]
 • ആകെ3,33,500
സമയമേഖലUTC+4:30
ISO കോഡ്AF-URU
Main languagesPashto and Persian

2004 ൽ പ്രദേശത്തിന്റെ വടക്കുഭാഗത്തുനിന്ന് ഹസാറാസ് വിഭാഗത്തിനു മുൻതൂക്കമുള്ള ഒരു പുതിയ ദിയുക്കുന്ദി പ്രവിശ്യയെ അടർത്തിയെടുക്കുകയും പഷ്തൂൺ ജനങ്ങൾക്കു ഭൂരിപക്ഷത്തോടെ ഉറോസ്ഗാൻ നിലനിറുത്തുകയും ചെയ്തു. എന്നിരുന്നാലും 2006 ൽ ഗിസാബ് ജില്ലയെ ദെയ്കുന്ദിയിൽ നിന്ന് തിരിച്ചെടുക്കുകയും ഉരോസ്ഗനിലേക്ക് പുനസംയോജിപ്പിക്കുകയും അത് പ്രവിശ്യയിലെ ആറാമത്തെ ജില്ലയായി മാറുകയും ചെയ്തു.

ഭൂമിശാസ്ത്രം തിരുത്തുക

തെക്കൻ അഫ്ഗാനിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഉറോസ്ഗാൻ പ്രവിശ്യയുടെ അതിരുകൾ തെക്കു ഭാഗത്തായി സബൂൾ, കാണ്ഡഹാർ എന്നിവയും തെക്കുപടിഞ്ഞാറൻ ദിശയിൽ ഹെൽമന്ദ്, വടക്ക് ദായകുന്ദി, കിഴക്ക് ഗസ്നി പ്രവിശ്യ എന്നിവയാണ്. ഉറോസ്ഗാൻ പ്രവിശ്യയുടെ ആകെ വിസ്തീർണ്ണം 12,640 ചതുരശ്ര കിലോമീറ്റർ (1,264,000 ഹെക്ടർ) ആണ്. പ്രവിശ്യയുടെ ഭൂരിഭാഗവും പർവതപ്രദേശങ്ങളോ അർധ പർവത പ്രദേശങ്ങളോ ആണ്. ബാക്കിയുള്ള പ്രദേശം പരന്ന ഭൂമിയുമാണ്.[2]

ചരിത്രം തിരുത്തുക

പുരാതന അറകോഷ്യയുടെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം അക്കെയ്മെനിഡ്സുകളുടെ ആധിപത്യത്തിനു കീഴിൽ വരുന്നതിനു മുൻപ് മേദിസ് വർഗ്ഗം ഭരിച്ചു. ക്രി.മു. 330-ൽ, മഹാനായ അലക്സാണ്ടർ ഈ പ്രദേശം പിടിച്ചടക്കി എങ്കിലും സെല്യൂക്കസിനു ഭരണം നടത്താൻ വിട്ടുകൊടുത്തു. പിന്നീട് അശോകന്റെ കീഴിലുള്ള മൗര്യന്മാരുടെ ഭരണത്തിൻ കീഴിലായി. ഏഴാം നൂറ്റാണ്ടോടെ അറബികൾ ആദ്യമായി വരുന്ന കാലത്തും  9-ആം നൂറ്റാണ്ടിൽ സഫാരിദുകൾ ഇസ്ലാമിന്റെ പേരിൽ ഇതു കീഴടക്കുന്നതിനും മുമ്പ് സൺബിലുകളുടെ അധീനതയിലായിരുന്നു. 13-ആം നൂറ്റാണ്ടിൽ മംഗോൾ അധിനിവേശത്തിനു മുൻപ് ഖസ്നാവിദുകളുടേയും ശേഷം ഖുരിദുകളുടേയും ആധിപത്യത്തിലായിരുന്നു. ഈ പ്രദേശം ഇൽഖാനേറ്റ് വംശത്തിലെ അർഘുൻ ഖാന്റെ ഭരണത്തിലും പിന്നീട് തിമുറിഡുകൾ, മുഗൾ, സഫാവിദ് എന്നിങ്ങനെ പല വംശക്കാരുടെ ഭരണത്തിലായിരുന്നു.

1709 ൽ ഹൊട്ടാക് വംശം കാണ്ടഹാറിൽ പ്രബലരാകുകയും അവർ‌ സഫാവിദുകളെ പരാജയപ്പെടുത്തുകയും ചെയ്തു. അവർ മുഴുവൻ തെക്കൻ അഫ്ഗാനിസ്ഥാന്റേയും നിയന്ത്രണം ഏറ്റെടുത്തകാലത്ത് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രദേശത്ത് ധാരാളം ദുരാനി പഷ്തൂണുകൾ താമസിച്ചിരുന്നു. 1747-ൽ നാദിർ ഷായുടെ കമാൻഡർമാരിൽ ഒരാളായിരുന്ന അഹ്മദ് ഷാ ദുറാനി അഫ്ഗാനികളുടെ നേതാവായിത്തിരുകയും ഉറോസ്ഗാൻ അദ്ദേഹത്തിന്റെ പുതിയ ദുറാനി സാമ്രാജ്യത്തിന്റെ അധീനതിയലായ ആദ്യ പ്രദേശങ്ങളിലൊന്നായി മാറുകയും ഈ പ്രദേശങ്ങളടങ്ങിയതാണ് ആധുനിക  അഫ്ഗാനിസ്താൻ.

1980 കളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യുദ്ധം നടന്നപ്പോൾ, സോവിയറ്റ് യൂണിയനും മുജാഹിദീനും തമ്മിലുള്ള യുദ്ധങ്ങൾക്ക് ഉറോസ്ഗാൻ സാക്ഷ്യം വഹിച്ചു. ജാൻ മൊഹമ്മദ് ഖാൻ ആയിരുന്നു അക്കാലത്തെ പ്രധാന പ്രാദേശിക മുജാഹിദീൻ നേതാക്കളിൽ ഒരാൾ. 1994 ഒടുവിൽ, ഉറോസ്ഗാൻ താലിബാന്റെ അധീനതയിലായി. 2001 അവസാനത്തോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന അവരെ കീഴടക്കുകയും ചെയ്തു. ഹമീദ് കർസായിയും അദ്ദേഹത്തിന്റെ അനുയായികളും 2001 ഒക്ടോബർ-നവംബർ മാസങ്ങളിൽ യുറോസ്ഗാനിലെത്തുകയും അധികാരമേൽക്കുകയും ചെയ്തു.

ജനസംഖ്യാ കണക്കുകൾ തിരുത്തുക

ഉറോസ്ഗാനിലെ ജനസംഖ്യ ഏകദേശം 333,500 ആണെന്നു കണക്കാക്കിയിരിക്കുന്നു. ശരാശരി 45,000 വീടുകളാണ് ഇവിടെയുള്ളത്. ഓരോന്നിലും ശരാശരി ആറ് അംഗങ്ങളും പാർക്കുന്നു. ഉറോസ്ഗാനിൽ അധിവസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പഷ്തൂൺ ഗോത്രവംശത്തിൽപ്പെട്ട പൊപ്പൽസായ്, അചാക്സായ്, നൂർസായ്, ബരാക്സായ്, അലിക്കോസായ് വർഗ്ഗക്കാരും മറ്റ് ദുറാനി ഉപഗോത്രങ്ങളുമാണ്. ഏറ്റവും വലിയ രണ്ടാമത്തെ വംശീയ ഗ്രൂപ്പാണ് ഉറാസ്ഗാനിന്റെ തലസ്ഥാനമായ ടാരിൻകോട്ടിൽ കണ്ടുവരുന്ന ഹസാര. കാലാവസ്ഥാനുസൃതമായി എണ്ണത്തിൽ വ്യത്യസ്തമായ കുച്ചി (നാടോടികൾ) എന്ന ജനവിഭാഗവും ഇവിടെ അധിവസിക്കുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Settled Population of Urozgan province by Civil Division, Urban, Rural and Sex-2012-13" (PDF). Islamic Republic of Afghanistan, Central Statistics Organization. Archived from the original (PDF) on 2016-03-04. Retrieved 2018-07-19.
  2. "iMMAP_Uruzgan_Admin_/Lands_A0_20110125" (PDF). Uruzgan Province January 2011. Archived from the original (PDF) on 2016-03-05. Retrieved 2016-01-05.
"https://ml.wikipedia.org/w/index.php?title=ഉറോസ്ഗാൻ_പ്രവിശ്യ&oldid=3651742" എന്ന താളിൽനിന്ന് ശേഖരിച്ചത്