പി.വി. ഉറുമീസ് തരകൻ

(ഉറുമീസ് തരകൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു പാറായിൽ ഉറുമീസ് തരകൻ(26 ഫെബ്രുവരി 1906 - 7 നവംബർ 1986). 1948 ലെ തിരു - കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ 1980 ൽ എഴുപുന്നയിൽ വച്ചു പ്രകാശനം നടത്തുമ്പോൾ സുകുമാർ അഴിക്കോട് അദ്ധ്യക്ഷനായിരുന്നു - തകഴിയാണ് പ്രകാശനം നടത്തിയത്.-ആ ഗ്രന്ഥത്തിനാണ് 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.എഴുപുന്നയിലെ പാറായി കുടുംബത്തിലാണ് ഉറുമീസ്തരകൻ്റെ ജനനം. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതിയായ പാറേമ്മാക്കൽ തോമ കത്തനാരുടെ വർത്തമാന പുസ്തകത്തിൻ്റെ കൈയ്യഴുത്തുപ്രതി തരകൻ്റെ വീട്ടിൽ നിന്നാണ് ലഭിച്ചത്. ഒരു കാലത്ത് കത്തോലിക്കർക്ക് നിഷിദ്ധമായിരുന്ന ഈ കൃതി.അതുകൊണ്ടുതന്നെ ക്രൈസ്തവ ഗൃഹങ്ങളിൽ ഈ കൃതി സൂക്ഷിച്ചിരുന്നില്ല --ഡി.സി. കിഴക്കേമുറിയുടെ പുസ്തകത്തിൽ ഇതേക്കുറിച്ചുണ്ട്. Ref. എഴുതാതെ പോയത് FB Post

ജോസഫ് ആൻറണി എഴുപുന്ന

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ എഴുപുന്ന എന്ന ഗ്രാമത്തിൽ മംഗലത്തു പാറായിൽ വർക്കി തരകന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ബി.എ ബിരുദം നേടിയിട്ടുണ്ട്.[1]

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 50. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=പി.വി._ഉറുമീസ്_തരകൻ&oldid=4109779" എന്ന താളിൽനിന്ന് ശേഖരിച്ചത്