അത്യുൽപ്പാദനശേഷിയുള്ള ഒരു സങ്കര നെല്ലിനമാണ് ഉമ (എം.ഒ. 16). ഉമ എന്നയിനം നെൽവിത്ത് വികസിപ്പിച്ചെടുത്തത്/പുനരുദ്ധീകരിച്ചത് മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലാണ്. കുട്ടനാടൻ പാടശേഖരങ്ങളിലും തൃശ്ശൂർ-പൊന്നാനി കോൾപ്പാടങ്ങളിലും ഉമ വ്യാപകമായി കൃഷി ചെയ്തു വരുന്നു. മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ച് തൂക്കം കൂടുതലാണെന്നതാണ് ഉമയുടെ ഒരു ആകർഷണീയത. മൂന്ന് പൂവും കൃഷി ചെയ്യാവുന്ന ഈ നെല്ലിന്റെ മൂപ്പ് 120-135 ദിവസമാണ്. ചുവന്ന നിറമുള്ള അരിയാണ് ഉമയ്ക്ക്. ഹെക്റ്ററിൽ നിന്ന് ശരാശരി 6.5-7 ടൺ വിളവ് ലഭിക്കുന്നു.

ഉമ ഇനത്തിന്റെ അരി

സവിശേഷതകൾ

തിരുത്തുക

ഈ നെല്ലിനം പെട്ടെന്ന് മറിഞ്ഞ് വീഴില്ല. മുഞ്ഞ. ഗ്വാളീച്ച, എന്നിവയെ ചെറുക്കാനുള്ള കഴിവുണ്ട്. വിളഞ്ഞാൽ മൂന്നാഴ്ച വരെ മുളയ്ക്കാതിരിക്കാനുള്ള കഴിവ് ഈ വിത്തിനുണ്ട്. അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ അഡീഷ്ണൽ വിളയ്ക്ക് പ്രത്യേകം അനുയോജ്യവുമാണ്.

  • നെല്ല് - കേരള കാർഷിക സർവ്വകലാശാല -ഡോ. പി. എ ജോസഫ്
"https://ml.wikipedia.org/w/index.php?title=ഉമ_(നെല്ല്)&oldid=3863679" എന്ന താളിൽനിന്ന് ശേഖരിച്ചത്