ഉമ്മു ദർദ്ദാഅ് അസ്സുഗ്റ
ഏഴാം നൂറ്റാണ്ടിലെ ഒരു ഇസ്‌ലാമിക പണ്ഡിതയും നിയമജ്ഞയുമായിരുന്നു ഉമ്മു ദർദ്ദാഅ് അസ്സുഗ്റ അൽ ദിമശ്ഖിയ എന്ന ഉമ്മു ദർദ്ദാഅ് അസ്സുഗ്റ[1][2]. അൽ ദിമശ്ഖിയ എന്നത് അവരുടെ പ്രദേശമായ ദമാസ്കസിനെ സൂചിപ്പിക്കുന്നതാണ്. ദമാസ്കസ്, ജറൂസലം എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്.
ജീവിതരേഖ
തിരുത്തുകഅനാഥബാലികയായി വളർന്നു വന്ന ഉമ്മു ദർദ്ദാഅ്, കുട്ടിക്കാലത്ത് തന്നെ ഖുർആൻ അഭ്യസിച്ചിരുന്നു[2]. മറ്റു പണ്ഡിതരുമായി സംവാദത്തിലേർപ്പെടുന്നതിലും അധ്യാപനത്തിലും അവർ വളരെയധികം തല്പരയായിരുന്നു[1][3].[4]
ഡമാസ്‌കസിലെയും ജറുസലേമിലെയും പള്ളികളിൽ അധ്യാപനം നടത്തുന്നതിനു പുറമേ ഉമ്മു ദർദ്ദാഅ് സ്വവസതിയിലും പാഠശാല നടത്തിവന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും പൊതുവായി നടത്തപ്പെടുന്ന പ്രഭാഷണങ്ങളിൽ അന്നത്തെ ഖലീഫയായിരുന്ന അബ്ദുൽ മാലിക് ഇബ്‌നു മർവാൻ പോലും പലപ്പോഴും പങ്കെടുത്തിരുന്നു[5]. സ്ത്രീകളും പുരുഷന്മാരുമായ നിരവധി വിദ്യാർത്ഥികൾ ഇവർക്കുണ്ടായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Suleman, Mehrunisha; Rajbee, Afaaf. "The Lost Female Scholars of Islam". Emel magazine. Emel magazine. Retrieved 23 February 2015.
- ↑ 2.0 2.1 Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 81.
- ↑ Qazi, Moin (2015). Women In Islam- Exploring New Paradigms. Notion Press. ISBN 978-9384878030.
- ↑ Al-Mizzi, Tahdhib al-kamal, xxxv. 355
- ↑ Nadwi, Mohammad Akram. al-Muhaddithat:the Women Scholars in Islam. Interface Publications. p. 179.