പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച സ്വഹാബി വനിതയായിരുന്നു ബറക. ഉമ്മു അയ്മൻ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. തഅ് ലബ ബിൻ അമ്ർ എന്നാണ് പിതാവിൻറെ പേര്.(അറബി: أم أيمن), പ്രവാകൻ മുഹമ്മദ് നബിയുടെ പിതാവായ അബ്ദുള്ള ബിൻ അബ്ദുൽ-മുത്തലിബിൻറെ അടിമ സ്ത്രീയായിരുന്ന അബീസീനിയയ്യിലെ കുട്ടിയായിരുന്നു ബറക. മുഹമ്മദ് നബിയുടെ മാതാവായ ആമിന പ്രവാചകൻറെ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടപ്പോൾ പ്രായമാകുംവരെ പ്രവാചകനെ നോക്കിയത് ഉമ്മു അയ്മൻ. പിന്നീട് മുഹമ്മദ് നബി ഇവരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചെങ്കിലും അവർ പോകാൻ കൂട്ടാക്കാതെ മുഹമ്മദ് നബിയേയും കുടുംബത്തെയും ദീർഘകാലം പരിപാലിച്ചു. സ്വർഗവാസികളായ സ്ത്രീകളിൽപ്പെട്ടവളായി മുഹമ്മദ് നബി പ്രഖ്യാപിച്ച വനിത കൂടിയായിരുന്നു ഉമ്മു അയ്മൻ. ഖൈബർ, ഉഹ്ദ് യുദ്ധങ്ങളിലും ഇവർ പങ്കെടുത്തിട്ടുണ്ട്.

കുട്ടിക്കാലത്ത് മുഹമ്മദ് നബിയെ പരിചരണം

തിരുത്തുക

മുഹമ്മദ് നബിയുടെ ആറാം വയസ്സിൽ മാതാവ് ആമിന മരണപ്പെട്ടത് മുതൽ മുഹമ്മദിനെ പരിചരിച്ചത് ഉമ്മു-അയ്മൻ ആയിരുന്നു.[1] ദീർഘകാലം അവർ മുഹമ്മദിനെ വളർത്തി.[2] എൻറെ കുഞ്ഞിനെ ഉപേക്ഷിക്കരുതെന്ന് മരണപ്പെടുന്നതിൻറെ മുമ്പെ ഉമ്മു അയ്മനോട് അബ്ദുള്ള ഉണർത്തിയിരുന്നു.[3]

വിവാഹവും കുട്ടികളും

തിരുത്തുക

മുഹമ്മദ് നബി ഖദീജയെ വിവാഹം ചെയ്തപ്പോൾ ബറകയെ ഉബയ്യദ് ഇബിനു സൈദിനെ കൊണ്ട് വിവാഹം ചെയ്യിക്കുകയും ചെയ്തു. ഈ ബന്ധത്തിലുണ്ടായ മകനാണ് അയ്മൻ എന്നറിയപ്പെട്ടത്. ഈ മകൻറെ പേരിൽ നിന്നാണ് പ്രവാചകൻ അവരെ ഉമ്മു അയ്മൻ അഥവാ അയ്മൻറെ മാതാവ് എന്ന് വിളിച്ച്തുടങ്ങിയത്. നിർഭാഗ്യവശാൽ ഖൈബർ യുദ്ധത്തിൽ ഭർത്താവായ ഉബയ്യദും ഹുനൈൻ യുദ്ധത്തിൽ മകനായ അയ്മനും കൊല്ലപ്പെട്ടു എന്നതാണ് സങ്കടകരം.[4] [5]

സൈദ് ബിൻ ഹാരിഥ എന്ന സഹാബിയാണ് പിന്നീട് ബറകയെ വിവാഹം ചെയ്തത്. അതിലുണ്ടായ മകനാണ് ഉസാമ.

  • Ibn al-Athir, Ali (1948). Usd al-ghaba fi ma`rifat al-sahaba. Cairo. {{cite book}}: Invalid |ref=harv (help)
  • Ibn Babawayh, Muhammad (1980). Amali. Beirut. {{cite book}}: Invalid |ref=harv (help)
  • Ibn Hajar Al-Asqalani, Ahmad (1909). Tahzib Al-Tahzib. Hyderabad Deccan.
  • Ibn Sa`d, Mohammed. al-Tabaqat al-Kubra. Dar Sader.
  • ibn Abd al-Birr, Yusuf (1960). al-Isti‘ab, recherch by Ali Mohammad Bejavi. Cairo.
  • Ibn Qutaybah, Abdullah (1969). al-Ma'arif, research by Therwat Akasheh. Cairo.
  • ibn Kathir, Abdullah (1988). al-Bidayah wa al-Nihayah, research by Ali Shiri. Dar Ihya al-Turath al-Arabi.
  • Ibn Majah, Muhammad (1981). Sunan. Istanbul.
  • ibn Hanbal, Ahmad (1981). Musnad. Cairo.
  • Baladhuri, Ahmad (1959). Ansab al Ashraf, research by Muhammad Hamidullah. Cairo.
  • Al-Dhahabi, Ahmad (1986). Seir Alam Al-Nubala, research by Shu’aib al-Arnaou and others. Beirut.
  • Zuhri, Abdullah (1981). al-maghzi al-nabawiyya, research by Soheil Zakar. Dar al-fikr.
  • al-Tabarani, Sulayman (1981). Al-Mujam al-Kabir, research of Hamdi Abdul-Majid Salafi. Baghdad.
  • al-Tabarsi (1966). Al-Ihtijaj, vol. 1. Dar ol-no'man.
  • Al-Kulayni, Muhammad (1980). al-Kafi, Revised by Ali Akbar Ghaffariy. Beirut.
  • ibn al-Hajjaj, Muslim (1980). Sahih, annotator: Muhammad Fuad ‘Abd al-Baqi. Istanbul.
  • Al-Waqidi, Muhammad (1966). al-Maghazi, research by Marsden, Johns. London.
  • Mahallati, Zabihollah (1979). al-rayahin al-sharia. Hekmat.
  1. Ibn Qutaybah, p. 150
  2. Baladhuri, vol.1, p.472
  3. ibn Kathir, al-Bidayah wa al-Nihayah, vol. 2, p. 343
  4. sadeqi Ardestani, Ahmad (1998). Zanane daneshmand wa ravi hadith = the learned and narratar women‌. Qom. p. 3.{{cite book}}: CS1 maint: location missing publisher (link)
  5. mahallati, vol.2,  p.  26
"https://ml.wikipedia.org/w/index.php?title=ഉമ്മു_അയ്മൻ_(ബറക)&oldid=3680227" എന്ന താളിൽനിന്ന് ശേഖരിച്ചത്