ഉമ്മച്ചിത്തെയ്യം

(ഉമ്മച്ചിതെയ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മതസൌഹാർദ്ദത്തിന്റേയും, സാഹോദര്യത്തിന്റേയും പ്രതീകമായി കാണാവുന്ന ഒരു തെയ്യമാണു് ഉമ്മച്ചിത്തെയ്യം. പണ്ട് ബ്രാഹ്മണസംസ്കാരത്തിനു് സമൂഹത്തിൽ സ്വാധ്വീനം കുറവായിരുന്ന കാലത്തു് സമൂഹങ്ങളിൽ ജാതിയുടേയും മതത്തിന്റേയും അതിർവരമ്പില്ലാതെ ജനങ്ങൾ സാഹോദര്യത്തോടെ ജീവിക്കുകയും പണിയെടുക്കുകയും ചെയ്തതിനു് തെളിവാണു് ഉമ്മച്ചിത്തെയ്യം[1]

മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണ്‌ ഉമ്മച്ചിത്തെയ്യം. കാസർഗോഡ് ജില്ലയിലെ മടിക്കൈ കക്കാട്ട് മഠത്തിൽ കൂലോത്ത് മേടം 9-നാണ്‌ ഈ തെയ്യം കെട്ടിയാടുന്നത്. നീലേശ്വരം രാജവംശത്തിന്റെ ഉത്ഭവകഥയുമായി ബന്ധപ്പെട്ട് കെട്ടിയാടുന്ന പടനായക വീരനായ യോഗ്യാർ നമ്പടി തെയ്യം ആട്ടത്തിനൊടുവിൽ ഉമ്മച്ചിത്തെയ്യമായി മാറുകയാണ്‌ ചെയ്യുക.

ഐതിഹ്യം

തിരുത്തുക

നീലേശ്വരം കോവിലകത്ത് ജോലിക്കാരിയായിരുന്ന ഒരു മുസ്ലിം സ്ത്രി നെല്ലുകുത്തുമ്പോൾ തവിടു് തിന്നതിന്റെ പേരിൽ, കോവിലകത്തെ കാര്യസ്ഥനായിരുന്ന യോഗ്യാർ നമ്പടി ആ സ്ത്രീയെ ഉലക്ക കൊണ്ടടിച്ചുകൊന്നു. തുടർന്ന് ദുർനിമിത്തമുണ്ടാകുകയും, ഈ മുസ്ലീം സ്ത്രീ പിന്നീട് ഉമ്മച്ചിത്തെയ്യമായും യോഗ്യാർ നമ്പടി തെയ്യമായും പുനർജനിച്ചു എന്നാണു് ഐതിഹ്യം[1].

വേഷവിശേഷം

തിരുത്തുക

പൂക്കട്ടി മുടിയും ദേഹത്ത് അരിച്ചാന്തും അണിഞ്ഞ് എത്തുന്ന യോഗിയാർ അകമ്പടിത്തെയ്യം ആട്ടത്തിനൊടുവിൽ പർദ്ദ ധരിച്ച് ഉമ്മച്ചിത്തെയ്യമായി മാറും. മുഖം മറച്ചു കൊണ്ട് ഈ തെയ്യം നെല്ല് കുത്തുന്ന അഭിനയവും മാപ്പിളമൊഴിയിലുള്ള ഉരിയാട്ടവും ശ്രദ്ധേയമാണ്‌.

  1. 1.0 1.1 നെരിപ്പ് - മടിക്കൈയുടെ അനുഭവ ചരിത്രം, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിദ്ധീകരിച്ചത്
  • തെയ്യത്തിലെ ജാതിവഴക്കം- ഡോ. സഞ്ജീവൻ അഴീക്കോട്- കറന്റ് ബുക്സ്,കോട്ടയം. ISBN-81-240-1758-1


"https://ml.wikipedia.org/w/index.php?title=ഉമ്മച്ചിത്തെയ്യം&oldid=3587623" എന്ന താളിൽനിന്ന് ശേഖരിച്ചത്