ഉപ്സലൈറ്റ്
മഗ്നീഷ്യം കാർബണേറ്റിൽ നിന്ന് ജലാംശം നീക്കിയാൽ ലഭിക്കുന്ന പദാർത്ഥമാണ് ഉപ്സലൈറ്റ്. മികച്ച രീതിയിൽ ജലാംശത്തെ അധിശോഷണം ഈ പദാർത്ഥത്തിനു കഴിയും. രസതന്ത്രലോകം നിർമ്മിക്കാൻ അസാധ്യമെന്നു കരുതിയ ഈ അത്ഭുത പദാർഥം 2013 ലാണ് ശാസ്ത്രജ്ഞർക്ക് നിർമ്മിക്കാൻ കഴിഞ്ഞത്. സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ നാനോ ടെക്നോളജി ആൻഡ് ഫങ്ഷണൽ മെറ്റീരിയൽസ് ഡിവിഷൻ തലവനായ മാരിയ സ്ട്രോമ്മും സഹപ്രവർത്തകരുമാണ് ഇത് കണ്ടെത്തിയത്. ചെറിയ തന്മാത്രകളെ വലിച്ചെടുക്കാനുള്ള ഈ പഥാർത്ഥത്തിന്റെ കഴിവ് ഔഷധങ്ങൾ ശരീരത്തിലെത്തിക്കാനും അന്തരീക്ഷത്തിൽനിന്നും ജലത്തിൽനിന്നും മാലിന്യം നീക്കംചെയ്യാനും ഉപയോഗിക്കാൻകഴിഞ്ഞേക്കുമെന്നു കരുതുന്നു. കടലിലെ എണ്ണമലിനീകരണം തടയാനും ഇതുപകരിക്കും.[1]
പേരിനു പിന്നിൽ
തിരുത്തുകഈ പദാർത്ഥം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഉപ്സല യൂണിവേഴ്സിറ്റിയുടെ പേരാണ് ഇതിനു നൽകിയത്.
സംശ്ലേഷണം
തിരുത്തുകമെഥനോളിൽ ലയിപ്പിച്ച മഗ്നീഷ്യം ഓക്സൈഡിലേക്ക് താഴ്ന്ന മർദത്തിൽ സാധാരണ അന്തരീക്ഷമർദത്തിന്റെ മൂന്നു മടങ്ങ് മർദം പ്രയോഗിക്കുമ്പോൾ രൂപംകൊള്ളുന്ന വെളുത്ത ജെൽ രൂപത്തിലുള്ള പദാർത്ഥത്തെ, 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോഴാണ് മഗ്നീഷ്യം കാർബണേറ്റ് (MgCO3) ആയി മാറുന്നത്.
ഗുണവിശേഷങ്ങൾ
തിരുത്തുക- ഇതിന് മീസോപോറസ് ഘടനയാണ്.
- 10 നാനോമീറ്ററിൽ താഴെയാണ് ഇതിലെ സുഷിരങ്ങളുടെ വലിപ്പം.
- ഗ്രാമിന് 800 സ്ക്വയർ മീറ്റർ എന്ന തോതിലാണ് ഇതിന്റെ പ്രതല വിസ്തീർണ്ണം[2]
ഉപയോഗം
തിരുത്തുകആൽക്കലി ലോഹ കാർബണേറ്റുകൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതലവിസ്തീർണമാണിവയ്ക്കുള്ളത്. വമ്പൻ രാസവ്യവസായ രംഗങ്ങളിൽ ഉപ്സലൈറ്റിന്റെ സാധ്യതകൾ അനന്തമാണ്. ഇവയ്ക്ക് വീടിനുള്ളിലെയും കെട്ടിടങ്ങളിലെയും ഇലക്ട്രോണിക് ഉപകരണങ്ങളിലെയും ഈർപ്പം നീക്കാനാകും. ഔഷധനിർമ്മാണ രംഗത്തും ഭക്ഷ്യവ്യവസായ രംഗത്തും ഈർപ്പനിയന്ത്രണത്തിനും ഇത് ഉപയോഗിക്കാം.
മിസോപോറസ് സിലിക്ക, സിയോലൈറ്റുകൾ, കാർബൺ നാനോ ട്യൂബുകൾ, മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്കുകൾ എന്നിവയ്ക്കു ബദലായി ഉപ്സലൈറ്റ് രംഗത്തെത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
അവലംബം
തിരുത്തുക- ↑ സീമ ശ്രീലയം (2013 ഓഗസ്റ്റ് 22). "ഉപ്സലൈറ്റ് അസാധ്യ പദാർഥം ഇനി സാധ്യം". ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 2013 ഓഗസ്റ്റ് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ Bissette, Andrew (23 ഓഗസ്റ്റ് 2013). "Scientists make 'impossible material' … by accident". The Conversation. Retrieved 14 August , 2013.
{{cite web}}
: Check date values in:|accessdate=
(help)