കോലത്തുവയൽ തിരുത്തുക

കണ്ണൂരിലെ കല്ല്യാശ്ശേരി അഥവാ കുറുന്താഴയുടെ അടുത്തുള്ള ഗ്രാമമാണ് കോലത്തുവയൽ. കോലത്തുവയലിന്റെ ചരിത്രം ശ്രീ കോലത്തിരി രാജാവിന്റെ രാജ ഭരണ കാലം മുതല്ക്കേ ഉള്ളതാണ്.കോലത്തുവയൽ കോലത്തിരിയുടെ ഭൂമിയായിരുന്നു. പിന്നീട് അറയ്ക്കൽ രാജാവുമായുള്ള യുദ്ധത്തിനു കോലത്തിരിയെ സഹായിച്ച ചന്ദ്രോത്ത് കണ്ണന് സമ്മാനിച്ചു. സ്വതന്ത്ര കാലം വരെ കോലത്തുവയലിലെ ഒരു ജന്മിയായി ചന്ദ്രോത്തു കണ്ണൻ വാണു.കോലത്തുവയലിനടുത്തുള്ള കാളപ്രം മൊട്ടയിൽ നിന്നാൽ കോലത്തുവയലിന്റെ പ്രകൃതി രമണീയമായ തെങ്ങിൻ തോപ്പുകളും നെൽവയലുകളും കാണാവുന്നതാണ്. കണ്ണന്നൂർ എഞ്ചിനിയറിങ് കല്ലൂരിയിൽ (College) നിന്നും തുടങ്ങുന്ന കണ്ടൻചിറ തോട് കോലത്തുവയലിന്റെ അടുത്തുകൂടെ ഒഴുകുന്നുണ്ട്.1909 വരെ കോലത്തുവയലിന്റെ 96% ഭാഗവും നെൽവയലായിരുന്നു. ഇപ്പോൾ അതിന്റെ 80% തെങ്ങിൻ കൃഷിക്ക് ഉപയോഗിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Yadhukrishna_kannur&oldid=2521592" എന്ന താളിൽനിന്ന് ശേഖരിച്ചത്