[1]


എന്താണ് കൃപയുടെ സുവിശേഷം..??? കൃപയുടെ സുവിശേഷം എന്നാ വാക്ക് പുതിയനിയമത്തിൽ ആദ്യമായി കാണുന്നത് അപ്പോസ്തല പ്രവൃത്തികൾ 20:24 -ൽ ആണ്.കൃപയുടെ സുവിശേഷം അറിയണമെങ്കിൽ കൃപ എന്താണെന്ന് അറിയണം.കൃപ എന്നാ വാക്കിനു പൊതുവെ നാം പറയുന്ന അർഥം അർഹിക്കപ്പെടാത്ത സ്ഥാനത്ത് ദൈവം നൽകുന്ന ദാനം (Unmerited Favor ) ആണ് കൃപ എന്നതാണ്.എന്നാൽ ഗ്രീക്ക് ഭാഷയിലെ Charis എന്നാ പദത്തിന് വളരെ അധികം അർഥ തലങ്ങൾ ഉണ്ടെന്നു ആ ഭാഷ പഠിക്കുന്നവർക്ക് മനസ്സിലാകും.Charis എന്നാ പദത്തിനു കൊടുത്തിരിക്കുന്ന നിർവചനത്തിൽ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത് വ്യവസ്ഥ കൂടാതെയുള്ള ദൈവസ്നേഹത്തിന്റെ പ്രകടനം ആണ് കൃപ എന്നതാണ്.പാപിയായ മനുഷ്യൻറെ മനസ്സിന്മേലുള്ള ദൈവത്തിന്റെ സ്വാധീനം ആണ് കൃപ എന്ന് മറ്റൊരു നിർവച്ചനവും കാണുന്നു.അതായതു യോഗ്യനല്ലാത്ത ഒരുവനെ ദൈവകൃപ അവൻറെ പ്രവൃത്തി കൂടാതെ ക്രൂശിൽ ക്രിസ്തു പൂർത്തീകരിച്ച പ്രവൃത്തിയാൽ യോഗ്യന്നക്കുന്നു എന്നതാണ്. ഇനി കൃപയുടെ സുവിശേഷം എന്താണെന്ന് നോക്കാം..ഒന്നാം നൂറ്റാണ്ടിലെ ദൈവ സഭയിൽ യെഹൂദന്മാരിൽ നിന്നുള്ളവർ ആയിരുന്നു വിശ്വാസികൾ.അവർ പഴയ നിയമ ആചാരങ്ങളിലെ പലതും പുതിയ നിയമ സഭയുടെ ഭാഗംമാക്കി മാറ്റി.മാനസന്തരപ്പെട്ടു സ്നാനമേറ്റൽ മാത്രം പോര ന്യായ പ്രമാണം അനുസരിക്കുക കൂടി വേണമെന്ന് അവർ പഠിപ്പിച്ചു.എന്നാൽ യെഹൂദന്മാരിൽ നിന്നുള്ളവർ മാത്രം ദൈവസഭയിൽ ഉണ്ടായിരുന്ന കാലത്ത് ഇതൊരു വിഷയമല്ലായിരുന്നു.ജാതികളിൽ നിന്നുള്ളവർ വിശ്വാസത്തിലേക്ക് വന്നു തുടങ്ങിയപ്പോൾ യെഹൂദന്മാരിൽ നിന്നും വന്നവർ അവരെ ന്യായ പ്രമാണം അനുസരിക്കുവാൻ നിർബന്ദിച്ചു.അത് പുതിയനിയമ സഭയിൽ സ്വാധീനം ചെലുത്താൻ തുടങ്ങി. ഇതിനെ ജാതികളുടെ അപ്പൊസ്തലനായിരുന്ന പൌലോസ് ശക്തിയുക്തം എതിർത്തു.ദൈവ കൃപ എന്താണെന്ന് പൌലോസ് പഠിപ്പിക്കുവാൻ തുടങ്ങി.ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിനെ യെഹൂദന്മാർക്കു വേണ്ടി പ്രസംഗിക്കപ്പെട്ടപ്പോൾ തൻറെ ഉള്ളിൽ വെളിപ്പെട്ട ക്രിസ്തുവിനെ ജാതികൾക്കുവേണ്ടി പൌലോസ് പ്രസംഗിച്ചു.ഗലാത്യർ 1:15,16. പൌലോസിനു ലഭ്യമായ ഈ ക്രിസ്തുവിൻറെ വെളിപ്പാട് അതുവരെ ക്രിസ്തുവിനെ കുറിച്ചുണ്ടായിരുന്ന പഠിപ്പിക്കലുകളെ പോളിചെഴുതുന്നതായിരുന്നു.ദൈവ സഭയിൽ ഈ വെളിപ്പാട് വിപ്ലവകരമായ മാറ്റത്തിന് വഴി തെളിച്ചു.എന്നാൽ Legelism സഭയിൽ പഠിപ്പിച്ചിരുന്ന ആളുകൾ അടങ്ങിയിരുന്നില്ല പൌലോസ് പ്രസംഗിച്ചു പോകുന്നതിൻറെ പിന്നാലെ അവർ നടന്നു അവർ കേട്ട ദൈവകൃപയുടെ സുവിശേഷത്തിന് വിപരീതമായി മറ്റൊരു സുവിശേഷം (a mixture of Law and Grace ) പ്രസംഗിച്ചു.ഇതിനെതിരെയുള്ള ശക്തമായ ലേഖനം ആണ് ഗലാത്യ ലേഖനം.. സഭയുടെ അകത്തു നുഴഞ്ഞു കയറിയ ചിലർ ആണ് ഇങ്ങനെ ചെയ്തത്. ഗലാത്യർ 1:6-9,2:1-5 .എന്നാൽ ഇന്നത്തെ സഭ ഈ നുഴഞ്ഞു കയറ്റക്കാരുടെ പിടിയിൽ ആണ്. പൌലോസ് പ്രസംഗിച്ച കൃപയുടെ സുവിശേഷം പറയാതെ പ്രമാണത്തെയും കൃപയും ഒരുമിച്ചു ചേർത്ത മിശ്രിതം ആണ് സുവിശേഷം എന്നാ പേരിൽ നാളുകളായി വിളമ്പി കൊണ്ടിരിക്കുന്നത്.അതായത് സദുപദേശം എന്നാ പേരിൽ സഭ പഠിച്ചത് കടുത്ത ദുരുപദേശം ആണ്. ന്യായപ്രമാനത്തിൻ കീഴെ നിയോഗിച്ചയക്കപ്പെട്ട ദൈവപുത്രനായ യേശു ന്യായപ്രമാണം പൂർണമായി അനുസരിക്കുകയും തൻറെ ക്രൂശു മരണത്തിലൂടെ ന്യായപ്രമാണത്തിന് പൂർത്തി വരുത്തുകയും തന്നിൽ വിശ്വസിക്കുന്നവരെ ന്യായപ്രമാണത്തിൽ നിന്നും ഒഴിവുള്ളവർ ആക്കുകയും ചെയ്തു.യേശു നമ്മുടെ അതിക്രമങ്ങൽ നിമിത്തം മരിക്കുകയും നമ്മുടെ നീതികരനതിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തു. റോമർ 4:25. ക്രൂശിൻറെ ശക്തിയാൽ പാപ മോചിതരകുകയും ഉയിർപ്പിൻറെ ശക്തിയാൽ നീതീകരിക്കപ്പെടുകയും ചെയ്യുന്നു.മനുഷ്യൻറെ രക്ഷക്ക് ന്യായപ്രമാണത്തിന് ഒരു പങ്കുമില്ല .അങ്ങനെയെങ്കിൽ നമ്മുടെ വിശുദ്ധീകരനതിലും പ്രമാണത്തിന് ഒരു പങ്കുമില്ല.കാരണം ക്രിസ്തീയ ജീവിതം മാറ്റം വന്ന ഒരു ജീവിതം (changed life ) അല്ല കൈമാറ്റം ചെയ്യപ്പെട്ട ജീവിതം( exchanged life ) ആണ്.അതായത് നമ്മുടെ പഴയ മനുഷ്യൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്ക പ്പെടുകയും ക്രിസ്തുവിൻറെ ജീവനുമായി ഒരു പുതിയ മനുഷ്യൻ ക്രൂശിൽ നിന്നും ഇറങ്ങി വരുകയും ചെയ്തു.അതാണ്‌ ഒരു വിശ്വാസി. ഫിലിപ്പിയർ 1:21, ഗലാത്യർ 2:20,21.നമ്മുടെ രക്ഷക്ക് നമ്മുടെ ഒരു പ്രവൃത്തിയും കാരണമല്ല.അത് ക്രിസ്തു ക്രൂശിൽ പൂർത്തീകരിച്ച പ്രവൃത്തിയുടെ ഫലമാണ് എന്ന് വിശ്വസിക്കുന്നെങ്കിൽ നമ്മുടെ മുന്നോട്ടുള്ള ജീവിതവും ക്രിസ്തു ക്രൂശിൽ തികച്ച പ്രവൃത്തിയിലുള്ള വിശ്വാസത്താലാണ് നടക്കുന്നത്. മനുഷ്യൻറെ പ്രവൃത്തിക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുമായിരുന്നെങ്കിൽ ന്യായപ്രമാണം മതിയായിരുന്നു.എന്നാൽ ന്യായ പ്രമാണം പര്യപ്തമാല്ലയിരുന്നു.അതിനാലാണ് ക്രിസ്തു ക്രൂശിക്കപ്പെട്ടത്. ഇതാണ് ഞങ്ങൾ പ്രസംഗിക്കുന്ന കൃപയുടെ സുവിശേഷത്തിൻറെ സംക്ഷിപ്ത രൂപം..

  1. കൃപയുടെ സുവിശേഷം
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Wilson2896&oldid=2143075" എന്ന താളിൽനിന്ന് ശേഖരിച്ചത്