UA RASAK KODINHI
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിൽ കൊടിഞ്ഞി അൽ അമീൻ നഗറിൽ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ ഇളയ സന്താനം. കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി ഊർപ്പായി കോയകുട്ടിയുടെയും ചെറുമുക്ക് വെസ്റ്റ് സ്വദേശി വലിയപീടിയെക്കൽ ച്ചുത്തമ്മ ഹജ്ജുമ്മയുടെയും അഞ്ചാമത്തെയും അവസാനത്തേയും മകനായി 1986 ഫെബ്രുവരി 22 ന്ന് ജനനം. ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ, ഇപ്പോൾ മുസ്ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കൗൺസിലർ, മുസ്്ലിം യൂത്ത്ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം, മുസ്ലിംലീഗ് ജില്ലാ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മുസ്ലിം യൂത്ത് ലീഗ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കൗൺസിലർ, തിരുരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമതി അംഗം, നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കൌണ്സിലർ, യു.എ.ഇ കെ.എം.സി.സി നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രടറി, കൊടിഞ്ഞി ടൗൺ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്, അമീൻ നഗർ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ, പൈതൃക സംരക്ഷണ സമതി മലപ്പുറം ജില്ല ചെയർമാൻ, താനൂർ മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി, ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം ട്രഷറർ, കൊടിഞ്ഞി മേഖല മുസ്ലിംലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീപിക, രാഷ്ട്ര ദീപിക, ചന്ദ്രിക, തേജസ് ദിന പത്രങ്ങളിൽ തിരൂരങ്ങാടി ലേഖകനായി പ്രവർത്തിച്ചു. ഇപ്പോൾ ചന്ദ്രിക ദിനപത്രത്തിന്റെ തിരൂരങ്ങാടി ന്യൂസ് ബ്യൂറോയിൽ ലേഖകനായി ജോലി ചെയ്യുന്നു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.