Sujith Sakthidharan Pillai
ജനനി മാതൃഭൂമി സ്റ്റഡി സർക്കിൾ & സാംസ്കാരിക വേദി (Janani Mathrubhumi Study Circle & Cultural Vedi)
തിരുത്തുകആമുഖം
തിരുത്തുകകൊല്ലം ജില്ലയിലെ ശൂരനാട് തെക്കു , ഇരവിച്ചിറ പടിഞ്ഞാറു കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സാംസകാരിക സഘടനയാണ് ജനനി മാതൃഭൂമി സ്റ്റഡി സർക്കിൾ & സാംസ്കാരിക വേദി . മലയാള ദിനപത്രങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന മാതൃഭൂമി ദിനപത്രത്തിന്റെ ധാർമ്മിക പിന്തുണയോടെ പ്രവർത്തിക്കുന്ന യുവജന വിദ്യാഭ്യാസ കൂട്ടായ്മയായ മാതൃഭൂമി സ്റ്റഡി സർക്കിളിൽ അഫിലിയേറ്റു ചെയ്തുകൊണ്ടാണ് ജനനി പ്രവർത്തനം ആരംഭിച്ചത് .
രൂപീകരണം
തിരുത്തുക1994 ലാണ് സംഘടന നിലവിൽ വന്നത് . സ്ഥാപക പ്രസിഡന്റ് ആർ .ജയചന്ദ്രനും ( കാട്ടൂർ പടിഞ്ഞാറ്റത്തിൽ), സെക്രട്ടറി സുജിത് ശക്തിധരനും ( ലക്ഷ്മി നിവാസ് ) ആയിരുന്നു. തുടർന്ന് വന്ന പുനഃസംഘടനയിൽ റെജികുമാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്ക പെടുകയും ചെയ്തു . 1996 ൽ , ജി. സുഭാഷ്കുമാർ ( മുകളയ്യത്ത് വടക്കത്തിൽ ) പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ഈ കാലയളവിൽ സംഘടന യുവജന ക്ഷേമ ബോര്ഡിൽ രെജിസ്റ്റർ ചെയ്തുകൊണ്ട് പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു .
കമ്മറ്റി
തിരുത്തുകനിലവിൽ പ്രസിഡന്റ് കുറ്റിയിൽ ദേവരാജനും , സെക്രട്ടറി രഞ്ജിത് രമേശനും ആണ് . കൂടാതെ കുട്ടികൾക്ക് വേണ്ടിയുള്ള ബാലവേദിയും നിലവിലുണ്ട് . വി. മനോജ് കുമാർ രക്ഷാധികാരിയാണ് .
പൂർണമായ വിലാസം
തിരുത്തുകജനനി സാംസ്കാരിക വേദി & മാതൃഭൂമി സ്റ്റഡി സർക്കിൾ
ഇരവിച്ചിറ പടിഞ്ഞാറു
പതാരം .പി.ഒ - 690522
കൊല്ലം