'സുദേവ് ഇടയാടിക്കുഴി 

1987 സെപ്റ്റംബർ 09 നു ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തിൽ ജനിച്ചു . ജനനം അടിമാലി പഞ്ചായത്തിലെ Dr..കുര്യൻസ് ക്ലിനിക്കിൽ രാവിലെ 08:15 ന് .

മാതാപിതാക്കൾ

മാങ്കുളം, ഇടയാടിക്കുഴി വീട്ടിൽ ഇ. സി. വിജയൻ,  അടിമാലി ചെറുകാട്ട് വീട്ടിൽ അല്ലി. സി. കെ.

വിദ്യാഭ്യാസം

സുകുമാരൻ ആശാന്റെ ആശാൻ കളരിയിൽ ഹരിശ്രീ കുറിച്ച് വിദ്യാഭ്യാസം ആരംഭിച്ചു.

മാങ്കുളം സെന്റ്‌ മേരീസ്‌ സ്കൂളിൽ ഒന്നാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ.

പത്താം ക്ലാസിനു ശേഷം പാരലൽ കോളേജിൽ  ചേർന്ന് പ്ലസ്‌ ടു വും സാമ്പത്തിക ശാസ്ത്രത്തിൽ ഡിഗ്രിയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും.

ഡിഗ്രി പഠനത്തോടൊപ്പം IHRD യുടെ കമ്പ്യൂട്ടർ ടി ടി സി കോഴ്സ് പാസായി.

ഡിഗ്രി പഠനം കഴിഞ്ഞിറങ്ങിയ വർഷം തന്നെ നാട്ടിലെ സ്വകാര്യ അൺ എയ്ഡഡ് സി. ബി.എസ്. സി സ്കൂളിൽ അധ്യാപകനായി നാല് വർഷം.

ഏഴാം ക്ലാസ്സു മുതൽ പഠിച്ചു തുടങ്ങിയ ജ്യോതിഷ പഠനത്തിന് അർത്ഥവും വ്യാപ്തിയും കണ്ടെത്തി.

അച്ഛന്റെ അമ്മ ജ്യോതിഷ പഠനത്തിന് പ്രചോദനം നൽകി.

കേരള ജ്യോതിഷ പരിഷത്തിൽ അംഗമായി.

ഗുരു ജ്യോതിഷ പഠന കേന്ദ്രത്തിൽ നിന്നും ജ്യോതിഷ ഭൂഷണം,  ജ്യോതിഷ വിശാരദ് കോഴ്സുകൾ പാസ്സായി

2010 മംഗളം ജ്യോതിഷഭൂഷണം മാസികയിൽ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചു.

മുഹൂർത്തം ഗണിക്കൽ,  ജാതകരചന, ഇവയൊക്കെ ജോലിക്കിടയിൽ നടത്തി.

കുറഞ്ഞ വേതനം സ്വന്തം ആവശ്യങ്ങൾക്ക് തികയാതെ വന്നപ്പോൾ പോസ്റ്റ്‌ ഓഫീസിൽ പാർട്ട്‌ ടൈം ആയി ജോലിക്ക് കയറി.

മാങ്കുളം പോസ്റ്റ്‌ ഓഫീസിലും ആനക്കുളം പോസ്റ്റ്‌ ഓഫീസിലും

2013 മുതൽ നാലു വർഷം മാങ്കുളം പഞ്ചായത്ത്‌ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്‌ ആയി ജോലി

ദേവപ്രശ്നങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിൽ പങ്കെടുക്കുക ആഗ്രഹവും ആവേശവുമായി..

മാങ്കുളം SNDP യുടെ കീഴിൽ ഇരുനൂറോളം കുട്ടികൾക്ക് ബാലജനയോഗം ക്ലാസുകൾ നടത്തി വന്നു

രാഷ്‌ട്രീയം

ഇടത് പക്ഷ ചിന്താഗതിയും പാരമ്പര്യവും ഉള്ള കുടുംബം. സ്വഭാവികമായും കമ്മ്യൂണിസ്റ്റ്‌ ചിന്തകൾ ആവേശമായി മാറി

കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളെ കൂടുതൽ ഇഷ്ടപ്പെടുകയും അവയ്ക്കായി സംയം ചെലവഴിക്കുകയും ചെയ്തു.

വിദേശത്ത് ജോലി സംബന്ധമായി രണ്ട് വർഷക്കാലം താമസിച്ചതൊഴിച്ചാൽ നാടും വീടും വിട്ടുള്ള താമസം വളരെ അപൂർവ്വമാണ്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതവും, യാത്രകൾക്കായി ജീവിതത്തിലെ നല്ലൊരു പങ്കും മാറ്റി വയ്ക്കുകയും ചെയ്യുന്ന സ്വഭാവം.

കുടുംബവേരുകൾ

കോട്ടയം ജില്ലയിലെ മണിമല ദേശത്ത് ഇടയാടിക്കുഴി എന്നൊരു ചെറുദേശം ഉണ്ട്. അവിടെ ഈഴവജാതിയിലെ തന്നെ മേൽക്കോയ്മ ഉണ്ടായിരുന്ന കുടുംബത്തിലാണ് ഗോവിന്ദരാജ വൈദ്യരുടെ ജനനം, ജാതി മേൽക്കോയ്മ ഉണ്ടായിരുന്ന കാലത്ത് അങ്ങനൊരു പേര് ഇടുന്നതിനു പോലും അവകാശമോ അധികാരമോ ഇല്ലാതിരുന്ന കാലത്ത് സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ച് ജീവിച്ചിരുന്ന മഹാധൈര്യശാലിയായ ഗോവിന്ദരാജവൈദ്യർ വൈദ്യമേഖലയിലും ജ്യോതിഷരംഗത്തും അതിപ്രഗദ്ഭനായിരുന്നു.

ഗോവിന്ദരാജ വൈദ്യർക്ക് മക്കൾ എട്ടു പേർ നാല് പെണ്ണും നാല് ആണും.അതിൽ മൂന്നാമത്തെ ആൺകുട്ടിയായിരുന്നു പത്മനാഭൻ. ജാതിമേൽക്കോയ്മക്കെതിരെ പ്രസംഗിക്കുകയും പൊതുപ്രവർത്തന രംഗത്ത് ആളെ ചേർക്കുന്നതിനും കേമനായിരുന്നു പത്മനാഭൻ. വിവാഹശേഷം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്ത് കോരുത്തോട് ഗ്രാമത്തിലേക്ക് താമസം മാറി. പത്മനാഭന് മക്കൾ ആറു പേർ, നാല് ആണും രണ്ടു പെണ്ണും ദാമോദരൻ, ജാനകി,ചക്രപാണി, അച്യുതൻ, നളിനി, സുഗതൻ. ഇതിൽ ദാമോദരൻ ആണുങ്ങൾ ആരു തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല.

ദാമേദരന് മക്കൾ രണ്ടു പേർ രണ്ടു പെൺകുട്ടികൾ ബിജിയും, അജിതയും

ജാനകിയ്ക്ക് മക്കളായി ഒരു പെൺകുട്ടി മാത്രം ഉഷ

ചക്രപാണിക്ക് മക്കളായി അഞ്ചുപേർ മൂന്ന് ആണും രണ്ടു പെണ്ണും, വിജയൻ, ലളിത, സദാനന്ദൻ, ഷൈലജ, ജയപ്രകാശ്.

അച്യുതന് മക്കളായി ഒരാണും ഒരു പെണ്ണും, സന്തോഷ്, വിജിത

നളിനിക്ക് മക്കളായി രണ്ടു പേർ ബിജുവും ഉഷയും

സുഗതന് മക്കളായി ഒരാണും ഒരു പെണ്ണും മധു, ബിന്ദു.

കുടിയേറ്റ ഗ്രാമമായ മാങ്കുളത്തേക്ക് പത്മനാഭൻറെ രണ്ടാമത്തെ മകനായ ചക്രപാണി എത്തുന്നത് 1975 ലാണ്. നിരവധി കുടിയിറക്കുകളും ഫോറസ്റ്റ്കാരുടെ പീഢനങ്ങളും സഹിച്ച് മാങ്കുളത്തു തന്നെ നിലയുറപ്പിച്ചു. 1980 സർക്കാർ രണ്ട ഏക്കർ സ്ഥലം പതിച്ചു നൽകി. കുടുംബമായി മാങ്കുളത്തെ ആറാംമൈൽ കരയിൽ താമസിച്ചു.

ചക്രപാണിയുടെ മക്കളിൽ വിജയന് മക്കളായി രണ്ടു പേർ ഒരാണും ഒരു പെണ്ണും സുദേവ്, രാജി

സദാനന്ദന് മക്കളായി രണ്ട് ആൺകുട്ടികൾ സുബാഷ്, സുധീഷ്

ലളിതയ്ക്ക് മക്കളായി മൂന്ന് പേർ രണ്ടാണും ഒരു പെണ്ണും, സുനിൽകുമാർ, സന്തോഷ്കുമാർ, സിന്ധു

ഷൈലജയ്ക്ക് മക്കളായി രണ്ടു പേർ ഒരു പെണ്ണും ഒരാണും സുജിത, അജിത്

ജയപ്രകാശിന് മക്കളായി രണ്ട് ആൺകുട്ടികൾ, പ്രണവ്, മൃദുൽ.

സുദേവ് ഇടയാടിക്കുഴിയുടെ കുടുംബവേരുകളിൽ അടുത്ത രക്തബന്ധത്തിൽപെട്ടതും പിതാവ് വഴിയുള്ളതുമായ ബന്ധം മാത്രമാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത്.

അപ്പൂപ്പനായ ഗോവിന്ദരാജ വൈദ്യരുടെ ജ്യോതിഷ താല്പകര്യവും, ധൈര്യവും, സ്വഭാവ ഗുണവിശേഷണങ്ങളും സുദേവ് ഇടയാടിക്കുഴി എന്ന പുതുതലമുറയിലെ വ്യക്തിയിൽ വളരെ പ്രകടമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sudhevedayadikkuzhi&oldid=2730542" എന്ന താളിൽനിന്ന് ശേഖരിച്ചത്