[1] Shyam Haripad(ശ്യാം ഹരിപ്പാട് )


Snake Catcher & Rescuer Kerala.


പരിസ്ഥിതി പ്രവർത്തകനും പാമ്പ് സംരക്ഷകനും ആയി പ്രവർത്തിക്കുന്നു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ വിട്ടിൽ


അമ്മ ശാരദ യുടെയും അച്ഛൻ മോഹനന്റെയും മൂത്ത മകനായി 1993 ഡിസംബർ 26 ന് ജനനം.


KKKVMHS സ്കൂൾ പഠനവും, ഹരിപ്പാട് NSS മാധവ കോളേജിൽ നിന്നും പ്‌ളസ് ടൂ വും നേടി.


കല പരമായി ഡബ്ബിങ് അറ്റർട്ടിസ്റ് ആയും, കോമഡി അഭിനേതാവയും പ്രവർത്തിച്ചിട്ടുണ്ട്.


സാമൂഹിക, ദുരന്ത പ്രവർത്തനങ്ങളിൽ നാടിനു വേണ്ടി പ്രവർത്തിച്ചതിനു കേരള ഫയർ ഫോഴ്‌സ് DGP യുടെ സത് സേവന പുരസ്‌കാരം 2020ൽ നേടുകയും. കൂടാതെ മറ്റു പൊതു മേഖലകളിൽ നിന്നും ഒട്ടേറെ ആദരവുകളും, അവാർഡുകളും നേടിയിട്ടുണ്ട്.


റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തര സഹായവും ആംബുലൻസും എത്തിക്കുന്നതിനായി ഹരിപ്പാട് പ്രേദേശത്തെ ഒരുകൂട്ടം ചെറുപ്പക്കാരെ ഓർമിപ്പിച്ചു എമർജൻസി റെസ്‌ക്യു ടീം          ( HERT ) സംഘടനയും രൂപീകരിക്കുകയും ചെയ്തു.


നിലവിൽ ഓട്ടോ ഡ്രൈവർ ആയി ഹരിപ്പാട് ജോലി ചെയ്യുന്നു.


2012 മുതൽ സ്വന്തം നാടായ ഹരിപ്പാട് നിന്നും പാമ്പുകളെ പിടിക്കൂടിയാണ് പാമ്പ് സംരക്ഷണ രംഗത്ത് എത്തുന്നത്. ഏകദേശം 3000ൽ അധികം വിഷമുള്ളതും അല്ലാത്തതുമായ പാമ്പുകളെ പിടികൂടി വനത്തിൽ തുറന്നു വിട്ടിട്ടുണ്ട്.


ഈമേഖലയിൽ പ്രവർത്തിച്ചു വന്നതിനാൽ റാന്നി ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് 2020ൽ പാമ്പുകളെ പിടിക്കുന്നതിന് ലൈസെൻസ് നൽകുകയുണ്ടായി.ഇന്നും സമുഹിക പ്രവർത്തനങ്ങളിൽ തന്റെതായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shyam_Haripad&oldid=3968931" എന്ന താളിൽനിന്ന് ശേഖരിച്ചത്