Sarath lal thayyil
ശരത് ലാൽ തയ്യിൽ ഒരു പത്രപ്രവർത്തകനാണ്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുറ്റ്യാടിക്ക് അടുത്ത വേളം പഞ്ചായത്തിലെ തീക്കുനി സ്വദേശി. 1991 മെയ് മാസം 14 ന് ജനനം. ചേരാപുരം യു.പി സ്‌കൂൾ, വേളം ഹൈസ്‌കൂൾ, കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. വടകര മടപ്പള്ളി ഗവ. കോളജിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദവും, കാലിക്കറ്റ് സർവകലാശാലാ ക്യാംപസിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2011-12 വർഷത്തിൽ മടപ്പള്ളി കോളജ് യൂണിയൻ ചെയർമാൻ, 2012-13 വർഷത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ യൂണിയൻ കൗൺസിലർ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സുപ്രഭാതം പത്രത്തിൻെറ തൃശൂർ ഡെസ്കിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു. തുടർന്ന് മാധ്യമം ദിനപത്രത്തിന്റെ കൊച്ചി, ഇടുക്കി, ആലപ്പുഴ, കണ്ണൂർ എന്നീ എഡിഷനുകളിൽ ജോലി ചെയ്തു. 2019 മുതൽ മാധ്യമം ഓൺലൈൻ സബ് എഡിറ്റർ.